ലൈഫ് മിഷൻ കോഴ; സിഎം രവീന്ദ്രനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

By സമകാലിക മലയാളം ഡെസ്ക്       |   Published: 07th March 2023 07:12 AM  |  

Last Updated: 07th March 2023 07:12 AM  |   A+A-   |  

private secretary raveendran

സി എം രവീന്ദ്രന്‍ / ഫയല്‍ ചിത്രം

 

തിരുവന്തപുരം: ലൈഫ് മിഷൻ കോഴ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തരയ്ക്ക് കൊച്ചിയിൽ എത്താൻ സിഎം രവീന്ദ്രന് നിർദ്ദേശം നൽകിയിട്ടുണ്ട്. 

നിയമസഭ നടക്കുന്നതിനാൽ എത്താനാകില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞയാഴ്ച നോട്ടീസ് ലഭിച്ചപ്പോൾ സിഎം രവീന്ദ്രൻ ഒഴിഞ്ഞു മാറിയിരുന്നു. ലൈഫ് മിഷൻ അഴിമതി സംബന്ധിച്ച് സിഎം രവീന്ദ്രന് മുന്നറിവോ പങ്കാളിത്തമോ ഉണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുളള വാട്സ്ആപ്പ് ചാറ്റുകളിൽ രവീന്ദ്രനെപ്പറ്റി പരാമർശങ്ങളുണ്ട്.

ഇന്നും ഹാജരായില്ലെങ്കില്‍ കടുത്ത നടപടികളിലേക്കു കടക്കുമെന്ന് ഇ‍ഡി നേരത്തെ വ്യക്തമാക്കിയിരുന്നു. മൂന്ന് തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ ഇ ഡിക്ക് അധികാരമുണ്ട്. 

ലൈഫ് മിഷന്‍ കരാറില്‍ മൂന്ന് കോടി മുപ്പത്തി എട്ട് ലക്ഷം രൂപയുടെ കോഴ ഇടപാട് ഉണ്ടായെന്നും ഈ കള്ളപ്പണം ഗൂഢാലോചനയില്‍ പങ്കാളികളായവര്‍ക്ക് ലഭിച്ചെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. കരാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും സിഎം രവീന്ദ്രന്റെ അറിവോടെയാണ് നടന്നതെന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നു. ആരോപണങ്ങള്‍ സാധൂകരിക്കുന്ന തരത്തിലായിരുന്നു വാട്സ്ആപ്പ് ചാറ്റുകൾ‌.

കേസില്‍ ഇതുവരെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ മാത്രമാണ് ഇഡി അറസ്റ്റ് ചെയ്തിട്ടുള്ളത്. ലൈഫ്മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ നാല് കോടി 48 ലക്ഷം രൂപ കോഴ നല്‍കിയെന്ന യൂണിടാക് എം ഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ശിവശങ്കറിന്റെ അറസ്റ്റ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

​'ഗഡുക്കളായി നൽകാം, മറ്റു വഴികളില്ല'- കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി; ചർച്ചയിൽ തീരുമാനമായില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ