'വൈദേക'ത്തില്‍ നിന്ന് സിപിഎം നേതാവ് രാജിവച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th March 2023 05:23 PM |
Last Updated: 10th March 2023 05:23 PM | A+A A- |

വൈദേകം റിസോര്‍ട്ട്
കൊച്ചി: ഇപി ജയരാജന്റെ ഭാര്യ ചെയര്‍മാനായ വൈദേകത്തില്‍ നിന്ന് സിപിഎം നേതാവ് രാജിവച്ചു. വൈദേകത്തിന്റെ ഡയറക്ടറായ പട്ടത്ത് രാജേഷ് ആണ് രാജിവച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് രാജേഷ് കമ്പനിയെ അറിയിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ നല്‍കിയ രാജി ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു.
റിസോര്‍ട്ടില്‍ 9ശതമാനത്തിലധികം നിക്ഷേപം രാജേഷിന് ഉണ്ടായിരുന്നു. എംഡിയുടെ മാറ്റവുമായി ബന്ധപ്പെട്ടായിരുന്നു രാജിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഷൊര്‍ണൂര്‍ ലോക്കല്‍ കമ്മറ്റി അംഗമാണ് പട്ടത്ത് രാജേഷ്.
വൈദേകം ആയുര്‍വേദ റിസോര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ ഷെയറുകള്‍ ഉള്ളത് ഇപിയുടെ ഭാര്യ ഇന്ദിരക്കാണ്. 81 ലക്ഷത്തിലധികം മൂല്യമുള്ള 8199 ഷെയറുകളാണ് ഇന്ദിരക്ക് വൈദികത്തില്‍ ഉള്ളത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
'ലോകത്ത് ആരെങ്കിലും അവരുമായി സിനിമയുടെ കാര്യം ചര്‍ച്ച ചെയ്യാന്‍ പോവുമോ?'
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ