കാറുമായി കൂട്ടിയിടിച്ചു, നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് പള്ളിയുടെ കമാനത്തിലേക്ക് ഇടിച്ചുകയറി; മൂന്ന് പേരുടെ നില ഗുരുതരം- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th March 2023 02:52 PM  |  

Last Updated: 11th March 2023 04:49 PM  |   A+A-   |  

pta_accident1

അപകടത്തില്‍ തകര്‍ന്ന കെഎസ്ആര്‍ടിസി ബസ്/ടിവി ദൃശ്യം

 

പത്തനംതിട്ട: കിഴവള്ളൂരില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം വിട്ട ബസ് പള്ളിയുടെ കമാനത്തിലേക്ക് ഇടിച്ചുകയറി നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍മാര്‍ അടക്കം മൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ എട്ടുപേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഒരാളെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. എതിര്‍ദിശയില്‍ വന്ന കാറുമായാണ് ബസ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ബസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ കമാനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

പരിക്കേറ്റവരെ നാട്ടുകാരുടെ സഹായത്തോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇരുവാഹനങ്ങളും വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'മുഖ്യമന്ത്രിക്കു മാനനഷ്ട കേസ് കൊടുക്കലല്ല പണി'; ആര്‍ക്കും അനുമതി നിഷേധിച്ചിട്ടില്ലെന്ന് എംവി ഗോവിന്ദന്‍

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ