'ലൈഫ് മിഷനുള്ള പൊങ്കാല കല്ലുകൾ അടിച്ചു മാറ്റുന്നു'- വീഡിയോ വ്യാജമെന്ന് പൊലീസ്; മേയറുടെ പരാതി

പൊങ്കാലക്കായി ഒരു കോൺട്രാക്ടർ ഇഷ്ടികകൾ നൽകിയിരുന്നു. ചടങ്ങുകൾക്ക് ശേഷം ഈ ഇഷ്ടികകൾ കോൺട്രാക്ടർ തിരിച്ചു കൊണ്ടു പോയി. ഇതിന്റെ വീഡിയോ ഷൂട്ട് ചെയ്തായിരുന്നു മോഷ്ടിക്കുന്നുവെന്ന പ്രചാരണം
വീഡിയോ സ്ക്രീൻ ഷോട്ട്
വീഡിയോ സ്ക്രീൻ ഷോട്ട്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കായി ഉപയോ​ഗിച്ച ഇഷ്ടികകൾ മോഷ്ടിച്ചു കൊണ്ടു പോകുന്നുവെന്ന് വീഡിയോ ചെയ്ത് വ്യാജ പ്രചാരണം. സംഭവത്തിൽ തിരുവനന്തപുരം ന​ഗരസഭാ മേയർ ആര്യ രാജേന്ദ്രൻ നൽകിയ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തു. 

വീഡിയോ സന്ദേശം വ്യാജമാണെന്ന് പൊലീസ് വ്യക്തമാക്കി. പൊങ്കാലക്കായി ഒരു കോൺട്രാക്ടർ ഇഷ്ടികകൾ നൽകിയിരുന്നു. ചടങ്ങുകൾക്ക് ശേഷം ഈ ഇഷ്ടികകൾ കോൺട്രാക്ടർ തിരിച്ചു കൊണ്ടു പോയി. ഇതിന്റെ വീഡിയോ ഷൂട്ട് ചെയ്തായിരുന്നു മോഷ്ടിക്കുന്നുവെന്ന പ്രചാരണം. 

പൊങ്കാല വെയ്ക്കാനെടുത്ത ഇഷ്ടികകൾ ലൈഫ് മിഷൻ പദ്ധതിക്കായി ഉപയോ​ഗിക്കാൻ തിരുവനന്തപുരം കോർപറേഷൻ തീരുമാനിച്ചിരുന്നു. ലൈഫ് മിഷനുള്ള പൊങ്കാലക്കല്ലുകൾ മോഷ്ടിച്ചു കൊണ്ടു പോകുന്നുവെന്ന് ആരോപിച്ചായിരുന്നു വീഡിയോ വഴിയുള്ള വ്യാജ പ്രചാരണം. പൊങ്കാല കല്ലുകൾ സ്വകാര്യ വ്യക്തികൾ കടത്തുന്നുവെന്നായിരുന്നു പ്രചരിപ്പിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com