പൊലീസ് സ്റ്റേഷൻ വളപ്പിൽ തീപിടിത്തം; പിടിച്ചെടുത്ത അഞ്ച് വാഹനങ്ങൾ കത്തി നശിച്ചു; ദുരൂഹം?
By സമകാലിക മലയാളം ഡെസ്ക് | Published: 14th March 2023 07:52 AM |
Last Updated: 14th March 2023 07:52 AM | A+A A- |

പ്രതീകാത്മക ചിത്രം
കണ്ണൂർ: വളപട്ടണം പൊലീസ് സ്റ്റേഷൻ വളപ്പിൽ തീപിടിത്തം. വിവിധ കേസുകളിൽ പിടിച്ചെടുത്ത വാഹനങ്ങൾ കത്തി നശിച്ചു. അഞ്ച് വാഹനങ്ങൾക്കാണ് തീ പിടിച്ചത്. ഇതിൽ മൂന്നെണ്ണം പൂർണമായും രണ്ടെണ്ണം ഭാഗികമായും കത്തി നശിച്ചു.
പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. വാഹനങ്ങൾക്ക് തീ കൊടുത്തതാണെന്ന് സംശയമുണ്ട്.
അഗ്നിക്കിരയായ വാഹനങ്ങളിൽ ഒന്ന് കാപ്പ ചുമത്തിയ പ്രതിയുടേതാണ്. പൊലീസുകാരനെ കൈയേറ്റം ചെയ്തതിന് ഇയാൾക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
അട്ടപ്പാടി ചുരത്തിൽ ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ