അട്ടപ്പാടി ചുരത്തിൽ ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു

By സമകാലിക മലയാളം ഡെസ്ക്  |   Published: 14th March 2023 07:26 AM  |  

Last Updated: 14th March 2023 07:26 AM  |   A+A-   |  

new born baby

പ്രതീകാത്മക ചിത്രം

 

പാലക്കാട്: ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു. അട്ടപ്പാടി ചുരത്തിലാണ് സംഭവം. കരുവാര സ്വദേശി സൗമ്യയാണ് ജീപ്പിൽ പ്രസവിച്ചത്. 

പുലർച്ചെ അഞ്ച് മണിയോടെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു പ്രസവം. ഭർത്താവും അമ്മയുമായിരുന്നു പ്രസവ സമയത്ത് യുവതിക്കൊപ്പം ജീപ്പിലുണ്ടായിരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

തീ പൂർണമായി കെടുത്തി, ബ്രഹ്മപുരത്ത് 48 മണിക്കൂർ ജാ​ഗ്രത; ആരോ​ഗ്യ സർവെ ഇന്ന് മുതൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ