തീയണഞ്ഞു, മൗനം വെടിയാന്‍ മുഖ്യമന്ത്രി; നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th March 2023 08:34 PM  |  

Last Updated: 14th March 2023 08:34 PM  |   A+A-   |  

pinarayi_vijayan-_bhrahmapuram

ബ്രഹ്മപുരം പ്ലാന്റിലുണ്ടായ തീപിടിത്തം/ പിണറായി വിജയന്‍

 

തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തതില്‍ നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ചട്ടം 300 പ്രകാരം നാളെ മുഖ്യമന്ത്രി സഭയില്‍ പ്രസ്താവന നടത്തും. വിഷയത്തില്‍ ഇതുവരെയും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല. തീയണയ്ക്കാന്‍ പരിശ്രമിച്ച അഗ്നിരക്ഷാ സേനാംഗങ്ങളെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു. 

12 ദിവസം നീണ്ടുനിന്ന ശ്രമത്തിനൊടുവില്‍ തീ പൂര്‍ണമായി കെടുത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി പ്രതികരണം നടത്താനൊരുങ്ങുന്നത്. നിയമസഭയില്‍ പ്രതിപക്ഷം വിഷയം ഉയര്‍ത്തി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. 

ബ്രഹ്മപുരം തീപിടിത്തതില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇന്ന് കേസ് പരിഗണിച്ച ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചു. 
മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ സാഹചര്യത്തില്‍ മാറ്റമുണ്ടാകണം. മാലിന്യ സംസ്‌കരണത്തിന് കുട്ടികള്‍ക്ക് പരീശീലനം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ മദ്യപിച്ച് വാഹനമോടിക്കല്‍, സഹപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യല്‍; കെഎസ്ആര്‍ടിസി എടിഒ അടക്കം അഞ്ചുപേര്‍ക്ക് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ