മദ്യപിച്ച് വാഹനമോടിക്കല്‍, സഹപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യല്‍; കെഎസ്ആര്‍ടിസി എടിഒ അടക്കം അഞ്ചുപേര്‍ക്ക് സസ്‌പെന്‍ഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th March 2023 07:14 PM  |  

Last Updated: 14th March 2023 07:14 PM  |   A+A-   |  

ksrtc

ഫയല്‍ ചിത്രം

 

കോട്ടയം: മദ്യപിച്ചു ബസ് ഓടിച്ച മൂന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മദ്യപിച്ച് ജോലിക്ക് എത്തിയ ഒരു ഡിപ്പോ ജീവനക്കാരനെയും സഹപ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ എടിഒയും അടക്കം അഞ്ച് പേരെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ട്. കോട്ടയം ജില്ലയിലെ വൈക്കം യൂണിറ്റിലെ ഡ്രൈവര്‍ സി ആര്‍ ജോഷി, തൊടുപുഴ യൂണിറ്റിലെ ലിജോ സി ജോണ്‍ എന്നിവരെയും മല്ലപ്പള്ളി ഡിപ്പോയിലെ ഡ്രൈവര്‍ വി രാജേഷ് കുമാറിനെയും മദ്യപിച്ച് ജോലി ചെയ്‌തെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. 

ഫെബ്രുവരി 13 ന് തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് വൈക്കം യൂണിറ്റിലെ ഡ്രൈവര്‍  സി ആര്‍ ജോഷി, തൊടുപുഴ യൂണിറ്റിലെ ഡ്രൈവര്‍ ലിജോ സി ജോണ്‍ എന്നിവര്‍  മദ്യപിച്ച് ബസ് ഓടിച്ചതായി കണ്ടെത്തിയത്. പൊലീസ് പരിശോധനയില്‍ പിടിയിലായ ഇവരെ 'ഞാന്‍ ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല' എന്ന് ആയിരം പ്രാവശ്യം പോലീസ് സ്റ്റേഷനില്‍ ഇരുത്തി എഴുതിപ്പിച്ചത് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതും കെഎസ്ആര്‍ടിസിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കിയെന്നാണ് മാനേജ്‌മെന്റ് പറയുന്നത്.


ഈ വാര്‍ത്ത കൂടി വായിക്കൂ 'വീടും പരിസരവും ശുചിയാക്കണം'; മഴക്കാല പൂര്‍വ ശുചീകരണം യജ്ഞം ഏപ്രില്‍ ഒന്നുമുതല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ