സാമ്പത്തിക പ്രതിസന്ധി; സംസ്ഥാന സർക്കാർ ഇന്ന് 1,500 കോടി രൂപ കടമെടുക്കും

By സമകാലിക മലയാളം ഡെസ്ക്  |   Published: 14th March 2023 08:30 AM  |  

Last Updated: 14th March 2023 08:30 AM  |   A+A-   |  

balagopal

ഫോട്ടോ: ഫെയ്സ്ബുക്ക്

 

തിരുവനന്തപുരം: സാമ്പത്തിക വർഷാവസാനത്തെ ചെലവുകൾക്കായി സംസ്ഥാന സർക്കാർ ഇന്ന് 1,500 കോടി രൂപ കടമെടുക്കും. കടപ്പത്രങ്ങളുടെ ലേലം വഴിയാണ് ധനം സമാഹരിക്കുന്നത്. ഈ മാസത്തെ ചെലവുകൾക്കായി 21,000 കോടി രൂപ വേണമെന്നാണ് കണക്കുകൂട്ടുന്നത്. 

ശമ്പളം, പെന്‍ഷന്‍ വിതരണം എന്നിവ പൂർത്തിയായിട്ടുണ്ട്. എന്നാൽ പദ്ധതികളുടെ ബില്ല് മാറല്‍, വായ്പാ തിരിച്ചടവ് അടക്കമുള്ള ചെലവുകള്‍ക്ക് ഇനിയും കോടികള്‍ വേണം. 

ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ 4,500 കോടിയാണ് ചെലവായത്. പദ്ധതിയടങ്കലിന് മാത്രം  8,400 കോടി രൂപ കൂടി വേണം. സാമ്പത്തിക പ്രതിസന്ധി ഗുരുതരമായ സാഹചര്യത്തില്‍ പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിന് നിയന്ത്രണങ്ങളുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പൊലീസ് സ്റ്റേഷൻ വളപ്പിൽ തീപിടിത്തം; പിടിച്ചെടുത്ത അഞ്ച് വാഹനങ്ങൾ കത്തി നശിച്ചു; ദുരൂഹം?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ