ഞായറാഴ്ച വരെ കേരളത്തിലെ വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

By സമകാലികമലയാളം ഡെസ്ക്  |   Published: 16th March 2023 06:25 PM  |  

Last Updated: 16th March 2023 06:25 PM  |   A+A-   |  

rain_new

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ഞായറാഴ്ച വരെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നേരിയ തോതില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴം(ഇന്ന്), വെള്ളി, ശനി ദിവസങ്ങളില്‍ കണ്ണൂര്‍, കാസര്‍കോട് ഒഴികെ എല്ലാ ജില്ലകളിലും നേരിയ തോതില്‍ മഴ ലഭിച്ചേക്കും. 

ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

'പിണറായി അച്ഛനോ അമ്മാവനോ അല്ല; മാപ്പുപറയണമെങ്കില്‍ ഞാന്‍ ഒരിക്കല്‍ കൂടി ജനിക്കണം മിസ്റ്റര്‍ ഗോവിന്ദന്‍'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ