'നിയമസഭ കാണണമെന്നുണ്ട്' ആഗ്രഹം അറിയിച്ച് ഷീല; സഭാനടപടികള്‍ കണ്ട് മടങ്ങി
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th March 2023 09:33 PM |
Last Updated: 20th March 2023 09:33 PM | A+A A- |

എഎന്‍ ഷംസീര്‍ സാമൂഹികമാധ്യമത്തില്‍ പങ്കുവച്ച ഫോട്ടോ
തിരുവനന്തപുരം: 'നിയമസഭ കാണണമെന്നുണ്ട്. പലതവണ തിരുവനന്തപുരത്തുവന്നിട്ടും കഴിഞ്ഞിട്ടില്ല' പ്രമുഖ നടി ഷീല തന്റെ ആഗ്രഹം സ്പീക്കറുടെ ഓഫീസിനെ അറിയിച്ചു. മലയാളത്തിന്റെ അഭിമാനമായ ഷീല നിയമസഭ സന്ദര്‍ശിക്കുന്നതില്‍ സന്തോഷമേയുള്ളുവെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. തൊട്ടുപിന്നാലെ നടി എത്തി. സ്പീക്കറും ഉദ്യോഗസ്ഥരും ഷീലയെ സ്വീകരിച്ചു.
കാര്യോപദേശക സമിതി യോഗം ചേരുന്നതിനിടെ ആയിരുന്നു ഷീല നിയമസഭയില്‍ എത്തിയത്. കാര്യോപദേശക സമിതി യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ നടി ഷീല സന്ദര്‍ശിച്ചു. ശേഷം അവര്‍ സഭയിലെ വിഐപി ഗാലറിയില്‍ എത്തി.10 മിനിറ്റ് സഭാ നടപടികള്‍ വീക്ഷിച്ച ശേഷമാണു ഷീല മടങ്ങിയത്.
ഈ വാർത്ത കൂടി വായിക്കൂ
'വിരട്ടി മൂലയ്ക്കിരുത്താമെന്നത് പിണറായിയുടെ വ്യാമോഹം; കേസെടുത്തത് അല്‍പ്പത്തരം'
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ