'അമിത അളവില്‍  മയക്കുമരുന്ന് നല്‍കി'; തിരുവനന്തപുരത്ത് 17കാരന്റെ മരണത്തില്‍ ദുരൂഹത; പരാതിയുമായി മാതാവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st March 2023 04:28 PM  |  

Last Updated: 21st March 2023 04:28 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 


തിരുവനന്തപുരം: പെരുമാതുറയിലെ പതിനേഴുകാരന്റെ മരണത്തിന് കാരണം അമിത അളവില്‍ മയക്കുമരുന്ന് നല്‍കിയതാണെന്ന് പരാതി. സുഹൃത്തുക്കള്‍ എന്തോ മണപ്പിച്ചെന്ന് മകന്‍ പറഞ്ഞതായി മരിച്ച ഇര്‍ഫാന്റെ അമ്മ ആരോപിച്ചു. ഒരു സുഹൃത്താണ് ഇര്‍ഫാനെ വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയതെന്നും ഉമ്മ റജുല പരാതിയില്‍ പറയുന്നു.

ഇന്നലെ വൈകീട്ടാണ് ഇര്‍ഫാനെ ഒരു സുഹൃത്ത് വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോയത്. ഇന്ന് രാവിലെയാണ് വീടിന് സമീപത്ത് ഇര്‍ഫാനെ ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു. എന്നാല്‍ ഇര്‍ഫാന്റെ സുഹൃത്തുക്കളെ പൊലീസിന് കണ്ടത്താനായിട്ടില്ല. 

രാവിലെ വീട്ടിലെത്തിയ ഇര്‍ഫാന്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അമ്മ സ്വകാര്യ സമീപത്തെ ആശുപത്രിയില്‍ കൊണ്ടുപോയി. ആശുപത്രിയില്‍ നിന്ന് തിരിച്ചുവന്നതിന് ശേഷം ഇര്‍ഫാന്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു. പിന്നീട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. സംഭവത്തില്‍
കഠിനം കുളം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഏതെങ്കിലും തരത്തിലുള്ള ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമെ പറയാന്‍ കഴിയുകയുള്ളുവെന്നാണ് പൊലീസ് പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി അബ്ദുള്‍ നാസര്‍ മദനി സുപ്രീംകോടതിയില്‍; ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ