റെയില്‍വേ ശുചിമുറിയില്‍ അശ്ലീല കമന്റോടെ പേരും നമ്പറും; അഞ്ചുവര്‍ഷത്തെ അന്വേഷണം, അയല്‍വാസിയെ കുരുക്കി വീട്ടമ്മ 

 റെയില്‍വേ സ്റ്റേഷനിലെ ശുചിമുറി ഭിത്തിയില്‍ പേരും ഫോണ്‍ നമ്പരും അശ്ലീല കമന്റോടെ എഴുതിവച്ചയാളെ കണ്ടെത്താന്‍  നിയമപോരാട്ടം നടത്തിയ വനിതയ്ക്കു ഒടുവില്‍ ജയം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം:  റെയില്‍വേ സ്റ്റേഷനിലെ ശുചിമുറി ഭിത്തിയില്‍ പേരും ഫോണ്‍ നമ്പരും അശ്ലീല കമന്റോടെ എഴുതിവച്ചയാളെ കണ്ടെത്താന്‍  നിയമപോരാട്ടം നടത്തിയ വനിതയ്ക്കു ഒടുവില്‍ ജയം.  5 വര്‍ഷത്തെ തെളിവു ശേഖരണത്തിനും നിയമപോരാട്ടത്തിനും ഒടുവില്‍ കേസില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്തു നേരത്തേ താമസിച്ചിരുന്ന വീട്ടമ്മയാണ് പരാതിക്കാരി. 2018 മേയ് നാലു മുതല്‍ അശ്ലീല സംഭാഷണവുമായി ഫോണ്‍ വിളികള്‍ പതിവായതോടെയാണ് പരാതിക്കാരി സംഭവം അന്വേഷിക്കുന്നത്. ഫോണ്‍ വിളിക്കിടെ, സൗത്ത് റെയില്‍വേ സ്റ്റേഷന്റെ ശുചിമുറിയില്‍ ഈ നമ്പര്‍ എഴുതി വച്ചതായി അയാള്‍ പറഞ്ഞു. നമ്പര്‍ എഴുതി വച്ചിട്ടുള്ളതിന്റെ ദൃശ്യം ഫോട്ടോയെടുത്ത് അയച്ചുകൊടുക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

പരിചയമുള്ള കയ്യക്ഷരമാണ് എന്ന് തോന്നിയ പരാതിക്കാരി, തന്റെ വീട് ഉള്‍പ്പെട്ട റസിഡന്റ്‌സ് അസോസിയേഷന്റെ മിനിറ്റ്‌സ് ബുക്കില്‍ ഈ കയ്യക്ഷരം കണ്ടതായി സംശയം തോന്നി. പിന്നീട് അസോസിയേഷനിലെ പല കത്തുകള്‍ പരിശോധിച്ചപ്പോള്‍ സംശയം ബലപ്പെട്ടു. രണ്ടു കയ്യക്ഷരവും തമ്മില്‍ സാമ്യമുണ്ടോയെന്നു പരിശോധിക്കാന്‍ ബംഗളൂരുവിലെ സ്വകാര്യ ലാബില്‍ കൊടുത്ത് സ്ഥിരീകരിച്ചു. ഇതോടെ റസിഡന്റ്‌സ് അസോസിയഷനിലെ അംഗമാണ് ഇതിന് പിന്നിലെന്ന് മനസിലായി.  

തുടര്‍ന്ന് ഈ തെളിവുകള്‍ വച്ച് എറണാകുളം സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കോടതി നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ ഫൊറന്‍സിക് ലാബിലും ഇത് സ്ഥിരീകരിച്ച ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com