ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്ക്  |   Published: 22nd March 2023 11:33 AM  |  

Last Updated: 22nd March 2023 11:33 AM  |   A+A-   |  

muthuraj

അറസ്റ്റിലായ പ്രതി/ ടിവി ദൃശ്യം

 


തിരുവനന്തപുരം: തിരുവനന്തപുരത്ത് ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ആള്‍ പിടിയില്‍. ഓട്ടോറിക്ഷ ഡ്രൈവര്‍ മുത്തുരാജ് ആണ് പിടിയിലായത്. കോട്ടണ്‍ഹില്‍ സ്‌കൂളിന് സമീപത്തെ ലേഡീസ് ഹോസ്റ്റലിന് മുന്നിലാണ് ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തിയത്. 

ഇന്നലെ രാത്രിയായിരുന്നു സംഭവം. പെണ്‍കുട്ടികള്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. ഹോസ്റ്റലിന് മുന്നില്‍ നിന്ന് വളരെ ആഭാസകരമായ രീതിയിലാണ് ഇയാള്‍ പെരുമാറിയതെന്ന് പെണ്‍കുട്ടികള്‍ പൊലീസിനോട് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കാറിന്റെ ഡാഷ് ബോര്‍ഡില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; വയനാട്ടില്‍ അരക്കിലോ എംഡിഎംഎയുമായി മൂന്നുപേര്‍ പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ