കാറിന്റെ ഡാഷ് ബോര്‍ഡില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; വയനാട്ടില്‍ അരക്കിലോ എംഡിഎംഎയുമായി മൂന്നുപേര്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്ക്  |   Published: 22nd March 2023 11:16 AM  |  

Last Updated: 22nd March 2023 11:16 AM  |   A+A-   |  

mdma_arrest

അറസ്റ്റിലായ പ്രതികള്‍/ ടിവി ദൃശ്യം

 

സുല്‍ത്താന്‍ ബത്തേരി : വയനാട്ടില്‍ വന്‍ മയക്കുമരുന്നു വേട്ട. സുല്‍ത്താന്‍ ബത്തേരിയില്‍ അരക്കിലോ എംഡിഎംഎയുമായി മൂന്നു പേര്‍ അറസ്റ്റിലായി. കാറിന്റെ ഡാഷ് ബോര്‍ഡില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന ലഹരിമരുന്നാണ് പിടികൂടിയത്. 

കൊടുവള്ളി സ്വദേശി മുഹമ്മദ് മിഥ്‌ലജ്, സുല്‍ത്താന്‍ ബത്തേരി സ്വദേശി ജാസിം അലി, അഫ്താഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നു രാവിലെ മുത്തങ്ങ ആര്‍ടിഒ ചെക്‌പോസ്റ്റിസ് സമീപം സുല്‍ത്താന്‍ ബത്തേരി പൊലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലാകുന്നത്. 

മൂന്നു പ്രതികളെയും വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട്ടില്‍ ഇതുവരെ നടത്തുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സ്വപ്‌നയുടെ സ്‌പേസ് പാര്‍ക്കിലെ നിയമനത്തില്‍ ഇഡി അന്വേഷണം; പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന് നോട്ടീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ