'വാഴപ്പിണ്ടി' പ്രതിഷേധം; യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ

കാട്ടാക്കടയിലെ അഞ്ച് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെയാണ് പൊലീസ് കരുതൽ കസ്റ്റഡിയിൽ എടുത്തത്
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ പ്രതിഷേധിക്കാൻ എത്തിയ യൂത്ത് ​കോൺ​ഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വാഴപ്പിണ്ടിയുമായാണ് പ്രവർത്തകർ മന്ത്രിക്ക് നേരെ പ്രതിഷേധിക്കാൻ ഒരുങ്ങിയത്. 

കാട്ടാക്കടയിലെ അഞ്ച് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെയാണ് പൊലീസ് കരുതൽ കസ്റ്റഡിയിൽ എടുത്തത്. മന്ത്രി മുഹമ്മദ് റിയാസിന് എതിരായ പ്രതിഷേധം കണക്കിലെടുത്താണ് തടങ്കൽ. 

നിയമസഭയിൽ പ്രതിപക്ഷത്തിനെതിരെ വാഴപ്പിണ്ടി പരാമർശം നടത്തിയതിനെ തുടർന്നാണ് കോൺ​ഗ്രസ് റിയാസിനെതിരെ രം​ഗത്തെത്തിയത്. മാനേജ്മെന്റ് കോട്ടയിലാണ് റിയാസ് മന്ത്രിയായത് എന്നായിരുന്നു പരാമർശത്തിന് പ്രതിപക്ഷ നേതാവിന്റെ മറുപടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com