ദോഹയിൽ കെട്ടിടം തകർന്ന് മലയാളി ​ഗായകൻ ഫൈസല്‍ കുപ്പായി മരിച്ചു

ഫൈസൽ താമസിച്ചിരുന്ന ദോഹയിലെ മന്‍സൂറയിലെ നാലു നില കെട്ടിടം തകർന്നു വീഴുകയായിരുന്നു
ഫൈസല്‍ കുപ്പായി/ ചിത്രം ഫെയ്‌സ്‌ബുക്ക്
ഫൈസല്‍ കുപ്പായി/ ചിത്രം ഫെയ്‌സ്‌ബുക്ക്

ദോഹ; ഖത്തറിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മലയാളി ​ഗായകൻ മരിച്ചു. മലപ്പുറം നിലമ്പൂര്‍ ചന്തകുന്ന് പാറപ്പുറവന്‍ അബ്ദുസമദിന്റെ മകന്‍ ഫൈസല്‍ കുപ്പായി ആണ് മരിച്ചത്. 48 വയസായിരുന്നു. ഫൈസൽ താമസിച്ചിരുന്ന ദോഹയിലെ മന്‍സൂറയിലെ നാലു നില കെട്ടിടം തകർന്നു വീഴുകയായിരുന്നു. 

ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടാകുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെ ഇന്നലെ രാത്രിയോടെയാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഫൈസലിന്റെ മൃതദേഹം ലഭിച്ചത്. ഹമദ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെത്തി ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. അപകടമുണ്ടായതിന് ശേഷം കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍  അന്വേഷണം തുടരുന്നതിനിടെയാണ് ഇന്നലെ രാത്രിയോടെ മൃതദേഹം ലഭിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. 

ദോഹയിലെ സാംസ്‌കാരിക, കലാ വേദികളില്‍ സജീവ സാന്നിധ്യമായിരുന്നു ഫൈസൽ. ​ഗായകൻ എന്ന നിലയിൽ മാത്രമല്ല ചിത്രകാരൻ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. ഖദീജയാണ് മാതാവ്. ഭാര്യ: റബീന. മക്കള്‍: റന, നദ, ഫാബിന്‍ (മൂവരും വിദ്യാർഥികള്‍). സഹോദരങ്ങള്‍: ഹാരിസ്, ഹസീന. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com