ലഹരിസംഘത്തിലെ ‘സ്നോബോൾ’; എംഡിഎംഎയുമായി മോഡൽ റോസ് ഹെമ്മ പിടിയിൽ

രഹസ്യമായി നടത്തുന്ന റേവ് പാർട്ടികൾക്കു ലഹരിമരുന്ന് എത്തിച്ചു നൽകുന്ന സംഘത്തിലെ അം​ഗമാണ് ഇവർ
റോസ് ഹെമ്മ
റോസ് ഹെമ്മ
Updated on: 
1 min read

കൊച്ചി; എംഡിഎംഎയുമായി മോഡൽ പിടിയിൽ. ചേർത്തല അർത്തുങ്കൽ സ്വദേശിയും മോഡലുമായ ഷെറിൻ ചാരു എന്ന റോസ് ഹെമ്മയാണ് 1.90 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. രഹസ്യമായി നടത്തുന്ന റേവ് പാർട്ടികൾക്കു ലഹരിമരുന്ന് എത്തിച്ചു നൽകുന്ന സംഘത്തിലെ അം​ഗമാണ് ഇവർ. എൻഫോഴ്സ്മെന്റ് അസി. കമ്മിഷണർ ബി.ടെനിമോന്റെ നേതൃത്വത്തിലുള്ള സ്പെഷൽ ആക്‌ഷൻ സംഘമാണ് ഇവരെ പിടികൂടിയത്. 

‘സ്നോബോൾ’ എന്ന പേരിലാണ് ഇവർ ലഹരി കൈമാറിയിരുന്നത്. ഓൺലൈനായി പലരുടെയും പേരിൽ മുറി ബുക്ക് ചെയ്ത് ഏതാനും ദിവസം താമസിച്ച ശേഷം അടുത്ത സ്ഥലത്തേക്കു മാറും. ഇവരുടെ പ്രധാന ഇടനിലക്കാരനായ യുവാവ് സ്പെഷൽ ആക്‌ഷൻ സംഘത്തിന്റെ പിടിയിലായതോടെയാണ് കൂടുതൽ വിവരങ്ങൾ എക്സൈസിനു ലഭിച്ചത്. 

വൈറ്റില- ഇടപ്പള്ളി ദേശീയപാതയ്ക്കു സമീപം പാടിവട്ടത്ത് ഇടനിലക്കാരനെ കാത്തുനിൽക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് കഴിഞ്ഞ ദിവസം അർധരാത്രിയോടെ ഇവരെ കണ്ടെത്തിയത്.  സർക്കിൾ ഇൻസ്പെക്ടർ എം.സജീവ് കുമാർ, ഇൻസ്പെക്ടർ എം.എസ്. ഹനീഫ, പ്രിവന്റീവ് ഓഫിസർ ടി. എൻ അജയകുമാർ, സിറ്റി മെട്രോ ഷാഡോ പൊലീസിലെ സിഇഒ എൻ.ഡി.ടോമി, സിഇഒ ഹർഷകുമാർ, എൻ.യു.അനസ്, എസ്.നിഷ, പി.അനിമോൾ എന്നിവരടങ്ങിയ സംഘമാണ് കസ്റ്റഡിയിൽ എടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala
Students surround Roji M. John at Maharaja's College; Minister stops speech and leaves the stage.
Illegal DJ party held at a five-star hotel in Kochi
The family of R Rajesh, who died during a flood rescue in Kannur
X

FOLLOW US

ON GOOGLE DISCOVER