പാറ്റൂർ മുതൽ പിന്തുടർന്നു; നടു റോഡിൽ സ്ത്രീക്ക് നേരെ ലൈം​ഗികാതിക്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്; 12 ദിവസമായിട്ടും പ്രതി കാണാമറയത്ത്

പ്രതിയെ കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ് പറയുന്നു
സിസിടിവി ദൃശ്യം
സിസിടിവി ദൃശ്യം

തിരുവനന്തപുരം: നടു റോഡിൽ സ്ത്രീയെ ആക്രമിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. തിരുവനന്തപുരം മൂലവിളാകത്താണ് ദിവസങ്ങൾക്ക് മുൻപ് സംഭവം നടന്നത്. അക്രമം നടന്ന് 12 ​ദിവസമായിട്ടും പ്രതിയെ പിടിക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. 

പാറ്റൂർ മുതൽ അക്രമി സ്ത്രീയെ പിന്തുടരുന്നത് പൊലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ കാണാം. പ്രതിയെ കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ് പറയുന്നു. 

ഈ മാസം 13നായിരുന്നു ആതിക്രമം. മരുന്ന് വാങ്ങാൻ രാത്രി പുറത്തിറങ്ങിയ സ്ത്രീയാണ് പാറ്റൂര്‍ ജങ്ഷനിലേക്ക് എത്തിയത്. പണമെടുത്തില്ലെന്ന് തിരിച്ചറിഞ്ഞതോടെ അവര്‍ വീട്ടിലേക്ക് തന്നെ മടങ്ങി. ഇവിടം മുതലാണ് അക്രമി സ്ത്രീയെ പിന്തുടരുന്നത്.

പാറ്റൂര്‍ മുതൽ സ്ത്രീയുടെ പിന്നാലെ അക്രമി ഉണ്ടായിരുന്നു. പരാതിക്കാരിയെ കയറിപ്പിടിക്കുകയും മുഖം ചുമരിലിടിക്കുകയും ചെയ്ത ശേഷം ഹെൽമറ്റ് ധരിച്ച അക്രമി മുന്നോട്ട് പോകുന്ന ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഡിയോ സ്കൂട്ടറിലാണ് പ്രതി സഞ്ചരിച്ചതെന്നാണ് വിവരം. വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ വലിയ പുരോഗതിയുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com