ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം

സെക്ടര്‍ ഏഴിലാണ് തീപിടിത്തമുണ്ടായത്
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം, ഫയൽ/എക്സ്പ്രസ്
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം, ഫയൽ/എക്സ്പ്രസ്
Updated on: 
1 min read

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടിത്തം. സെക്ടര്‍ ഏഴിലാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷ സേന തീയണയ്ക്കാന്‍ ശ്രമം ആരംഭിച്ചു. ബ്രഹ്മപുരത്ത് തുടര്‍ന്നിരുന്ന അഗ്നിരക്ഷ സേനയുടെ യൂണിറ്റുകള്‍ക്ക് പുറമേ, ഒരു യൂണിറ്റ് കൂടി സ്ഥലത്തെത്തിയിട്ടുണ്ട്. നിലവില്‍ വലിയ പുക പ്രദേശത്ത് നിറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണയുണ്ടായ തീപിടിത്തതില്‍ ഏറ്റവും അവസാനം തീയണച്ച മേഖലയാണ് സെക്ടര്‍ ഏഴ്. 

നേരത്തെയുണ്ടായ തീപിടിത്തത്തില്‍, 13 ദിവസം കഴിഞ്ഞാണ് തീയണച്ചത്. തീയണച്ച് രണ്ടാഴ്ചയ്ക്കുള്ളിലാണ് വീണ്ടും തീ പിടിത്തമുണ്ടായിരിക്കുന്നത്. 
ആദ്യത്തെ തീപിടിത്തതില്‍ കനത്ത പുകയില്‍ കൊച്ചി ഗരം മൂടിയിരുന്നു.  തീപിടിത്തതില്‍ കൊച്ചി കോര്‍പ്പറേഷന് 100 ദേശീയ ഹരിത ട്രൈബ്യൂണല്‍ നൂറുകോടി പിഴ ചുമത്തിയിരുന്നു. ഒരുമാസത്തിനുള്ളില്‍ തുക അടയ്ക്കണമെന്നാണ് നിര്‍ദേശം.
 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

kochi accident
Pinarayi Vijayan
PK Kunhalikutty
kerala rain, high court, Kerala Blasters
X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com