തെളിനീരു പോലുള്ള മതനിരപേക്ഷതയില്‍ വിഷം കലക്കാന്‍ ശ്രമം; സിനിമയ്ക്ക് പിന്നില്‍ വര്‍ഗീയ അജണ്ട: എം വി ഗോവിന്ദന്‍

മതനിരപേക്ഷതയില്‍ കേരളം ലോകത്തിനു തന്നെ മാതൃകയാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു
സിനിമ പോസ്റ്റര്‍, എം വി ഗോവിന്ദന്‍
സിനിമ പോസ്റ്റര്‍, എം വി ഗോവിന്ദന്‍


തിരുവനന്തപുരം: വിവാദ സിനിമ കേരള സ്റ്റോറിയുടെ ലക്ഷ്യം കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരളത്തിലേതുപോലെ ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം എന്നിവ സാര്‍വദേശീയ മതങ്ങളാണ്. മതനിരപേക്ഷതയില്‍ കേരളം ലോകത്തിനു തന്നെ മാതൃകയാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. 

തെളിനീരുപോലെ, സ്ഫടികം പോലെ ജനങ്ങള്‍ കാത്തുസൂക്ഷിക്കുന്നതാണ് മതനിരപേക്ഷത. അതിനെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതില്‍ വിഷം കലക്കാനാണ് ശ്രമിക്കുന്നത്. കേരളത്തെ വളരെ അപകടകരമായ തലത്തിലേക്ക് നീക്കാന്‍ വേണ്ടിയുള്ള ശ്രമമാണ് കേരള സ്റ്റോറി എന്ന സിനിമയിലൂടെ നടത്തുന്നത്. 

വര്‍ഗീയ അജണ്ടയാണ് സിനിമക്ക് പിന്നിലുള്ളത്. ഭരണകൂട സ്ഥാപനങ്ങള്‍ ഈ ചിത്രത്തിന് പിന്തുണ നല്‍കുകയാണ്. സിനിമ കേരളത്തെ വര്‍ഗീയ കലാപത്തിലേക്ക് നയിക്കുവാനുള്ള ആഹ്വാനമാണ്. അത് ഒരുതരത്തിലും കേരളത്തിലെ ആരോഗ്യകരമായ ജീവിതത്തിന് ഗുണം ചെയ്യുന്നതല്ല. സിനിമക്കെതിരെ ജനകീയ പ്രതിരോധം ഉയര്‍ന്നുവരണമെന്നും എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com