കേരള സ്‌റ്റോറിക്ക് അടിയന്തര സ്‌റ്റേ ഇല്ല; സെന്‍സര്‍ ബോര്‍ഡിന് നോട്ടീസ്

കേസ് ഈ മാസം അഞ്ചിന് വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: കേരള സ്റ്റോറി സിനിമയുടെ പ്രദര്‍ശനത്തില്‍ അടിയന്തര സ്റ്റേ ഇല്ല. സിനിമ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരസിച്ചു. കേസില്‍ സെന്‍സര്‍ ബോര്‍ഡിനോട് ഉള്‍പ്പെടെ കോടതി വിശദീകരണം തേടി. 

രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ ഭാരവാഹിയാണ് സിനിമയ്‌ക്കെതിരെ കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ നഗരേഷ്, മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിദ്വേഷകരമായ പരാമര്‍ശങ്ങളാണ് സിനിമയിലുള്ളതെന്നും അത്തരം പരാമര്‍ശങ്ങളെല്ലാം പിന്‍വലിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. 

സെന്‍സര്‍ ബോര്‍ഡ് സിനിമ വീണ്ടും പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.  എന്നാല്‍ സിനിമ നിങ്ങള്‍ കണ്ടിട്ടില്ലല്ലോ, ടീസര്‍ മാത്രമല്ലേ കണ്ടുള്ളൂ എന്നുമാണ് കോടതി ഹര്‍ജിക്കാരനോട് ചോദിച്ചത്. ടീസറിലുള്ളത് മത സാമുദായിക സ്പര്‍ധ വളര്‍ത്തുന്നതാണ്. ടീസര്‍ എന്നത് സിനിമയുടെ മുഖമാണെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു. കേസ് ഈ മാസം അഞ്ചിന് വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com