യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എറണാകുളം- ഗുരുവായൂർ എക്സ്പ്രസ്സ് റദ്ദാക്കി, 30വരെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം; അറിയേണ്ടതെല്ലാം

മെയ് 8 മുതൽ മെയ് 30 വരെ നിരവധി ട്രെയിനുകൾ ഭാ​ഗീകമായി റദ്ദാക്കിയിട്ടുണ്ട്. വിവിധ ട്രെയിനുകളുടെ സമയത്തിലും മാറ്റമുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിൻ ​ഗതാ​ഗതത്തിൽ വീണ്ടും നിയന്ത്രണം. മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയിലെ പാലങ്ങളിലെ നവീകരണ ജോലികളുടെ ഭാ​ഗമായാണ് നിയന്ത്രണം. മെയ് 8, 15 തിയതികളിൽ എറണാകുളത്തുനിന്ന് പുറപ്പെടുന്ന എറണാകുളം- ഗുരുവായൂർ എക്സ്പ്രസ്സ് പൂർണമായി റദ്ദാക്കി. മെയ് 8 മുതൽ മെയ് 30 വരെ നിരവധി ട്രെയിനുകൾ ഭാ​ഗീകമായി റദ്ദാക്കിയിട്ടുണ്ട്. വിവിധ ട്രെയിനുകളുടെ സമയത്തിലും മാറ്റമുണ്ട്.

8, 15 തിയതികൾ റദ്ദാക്കിയ ട്രെയിനുകൾ 

  • നിലമ്പൂർ റോഡ്- കോട്ടയം ട്രെയിൻ അങ്കമാലി വരെ മാത്രമാക്കി.
  • കണ്ണൂർ-എറണാകുളം എക്സ്പ്രസ്സ് തൃശ്ശൂരിനും എറണാകുളത്തിനും ഇടയിൽ സർവീസ് അവസാനിപ്പിക്കും. 
  • തിരുവനന്തപുരം - ഗുരുവായൂർ ഇന്റർസിറ്റി എറണാകുളം വരെ മാത്രം.
  • പുനലൂർ-ഗുരുവായൂർ എക്സ്പ്രസ്സ് കോട്ടയം വരെ മാത്രമാണ് സർവീസ് നടത്തുക.
  • 15 ന് തിരുവനന്തപുരം - എറണാകുളം വഞ്ചിനാട് എക്സ്പ്രസ് തൃപ്പൂണിത്തുറയിൽ സർവീസ് അവസാനിപ്പിക്കും

ഭാ​ഗീകമായി റദ്ദാക്കിയ മറ്റ് സർവീസുകൾ

  • കൊല്ലത്തുനിന്ന് പുറപ്പെടുന്ന കൊല്ലം - എറണാകുളം സ്പെഷ്യൽ മെമു ഭാഗികമായി റദ്ദാക്കി. 7, 10, 12, 14, 17, 19, 21, 22, 24, 26, 28, 29, 31 തിയതികളിലാണ് നിയന്ത്രണം. 
  • എറണാകുളം - കൊല്ലം മെമു എക്സ്പ്രസ്സ് മെയ് 30 വരെ കായംകുളത്ത് യാത്ര അവസാനിപ്പിക്കും.
  • 9,16 തിയതികളിൽ ​ഗുരുവായൂരിൽ നിന്ന് തിരിക്കേണ്ട ​ഗുരുവായൂർ-തിരുവനന്തപുരം  ഇന്റർസിറ്റി എക്സ്പ്രസ് എറണാകുളത്തു നിന്നാകും രാവിലെ 5.20ന് പുറപ്പെടുക. 
  • 8, 26, 28, 29, 30,31 തിയതികളിൽ പുറപ്പെടുന്ന ചെന്നൈ എ​ഗ്മൂർ- ​ഗുരുവായൂർ എക്സ്പ്രസ് കോട്ടയം വഴിയാകും പോവുക. കോട്ടയത്ത് സ്റ്റോപ്പുണ്ട്.

8, 15 തിയതികളിൽ പുറപ്പെടുന്ന ട്രെയിനുകളിൽ സമയമാറ്റമുള്ളവ

  • തിരുവനന്തപുരത്തുനിന്ന് വൈകിട്ട് 3.45ന് പുറപ്പെടുന്ന തിരുവനന്തപുരം-വെരാവൽ പ്രതിവാര എക്സ്പ്രസ് വൈകിട്ട് 7.40നാകും പുറപ്പെടുക. 
  • കൊച്ചുവേളിയിൽ നിന്ന് വൈകിട്ട് 4.45നു പുറപ്പെടുന്ന കൊച്ചുവേളി- മൈസൂരു എക്സ്പ്രസ് രാത്രി 8ന് ആയിരിക്കും പുറപ്പെടുന്നത്. 
  • തിരുവനന്തപുരത്തുനിന്ന് വൈകിട്ട് 4.55ന് പുറപ്പെടേണ്ട തിരുവനന്തപുരം-ഷാലിമാർ  സൂപ്പർഫാസ്റ്റ് എക്സ്പ്രസ് രാത്രി 10. 15നാകും തിരിക്കുക. 
  • എറണാകുളത്തുനിന്ന് രാത്രി 10.30ന് തിരിക്കുന്ന എറണാകുളം- കാരയ്ക്കൽ എക്സ്പ്രസ് രാത്രി 11.50നാകും പുറപ്പെടുക. 
  • കൊച്ചുവേളിയിൽ നിന്ന് വൈകിട്ട് 5ന് തിരിക്കേണ്ട കൊച്ചുവേളി- യശ്വന്ത്പൂർ ​ഗരീബ്രഥ് എക്സ്പ്രസ് കൊച്ചുവേളിയിൽ നിന്ന് രാത്രി 8.10ന് പുറപ്പെടും.
  • തിരുവനന്തപുരത്തുനിന്ന് വൈകിട്ട് 5.15 ന് തിരിക്കേണ്ട തിരുവനന്തപുരം- എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 1.30 മണിക്കൂർ വൈകിയാകും പുറപ്പെടുക.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com