'വസ്തുത മിണ്ടുന്നില്ല, മുഖ്യമന്ത്രിയുടേത് മാസ് ഡയലോഗുകള്‍ മാത്രം'; എഐ ക്യാമറ വിവാദം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് വി മുരളീധരന്‍

ക്യാമറ ഇടപാടില്‍ അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യം ഉണ്ടോയെന്നും വി മുരളീധരന്‍ ചോദിച്ചു
കേന്ദ്രമന്ത്രി വി മുരളീധരന്‍/ ഫയല്‍
കേന്ദ്രമന്ത്രി വി മുരളീധരന്‍/ ഫയല്‍

കോഴിക്കോട്: എഐ ക്യാമറ വിവാദം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ക്യാമറ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നു കഴിഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി വസ്തുതയെക്കുറിച്ച് പറയുന്നില്ല, പകരം മാസ് ഡയലോഗുകള്‍ പറയുക മാത്രമാണ് ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. 

വിവാദത്തിലൂടെ കെല്‍ട്രോണിന്റെ വിശ്വാസ്യതയാണ് തകര്‍ന്നത്. ക്യാമറ ഇടപാടില്‍ വലിയ കൊള്ളയാണ് നടന്നത്. ക്യാമറ ഇടപാടില്‍ അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യം ഉണ്ടോയെന്നും വി മുരളീധരന്‍ ചോദിച്ചു. 

കേരള സ്റ്റോറി എന്ന സിനിമക്കെതിരെ അസ്വസ്ഥത എന്തിനെന്ന് മനസ്സിലാകുന്നില്ല. സിനിമയോടുള്ള വിയോജിപ്പ് ആശങ്കയുണ്ടാക്കുന്നു. അപ്രിയസത്യം പറയുമ്പോള്‍ അസ്വസ്ഥരാകുന്നത് സ്വാഭാവികമാണെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. വിവാദ സിനിമ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com