

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ബിഎംഎസ് യൂണിയൻ നടത്തുന്ന പണിമുടക്ക് ആരംഭിച്ചു. ശമ്പളം പൂർണമായി ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. സമര ചെയ്യുന്നവർക്കെതിരെ ഡയസ്നോൺ പ്രഖ്യാപിച്ചു. അർധ രാത്രി 12 മണിക്ക് തുടങ്ങിയ സമരം 24 മണിക്കൂർ നേരത്തേക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
ശമ്പളത്തിന്റെ ആദ്യ ഗഡു മാത്രമാണ് ഈ മാസം ഇതുവരെ വിതരണം ചെയ്തത്. പണിമുടക്കി സമരം ചെയുന്നത് ബിഎംഎസ് യൂണിയൻ മാത്രമാണെന്നതിനാൽ സർവീസുകളെ കാര്യമായി ബാധിക്കാനിടയില്ല. ദീർഘദൂര സർവീസുകളെ ബാധിക്കുമെങ്കിലും സാധാരണ സർവീസുകൾ മുടങ്ങില്ലെന്നും വിലയിരുത്തലുണ്ട്.
അഞ്ചാം തീയിതിക്ക് മുമ്പായി ശമ്പളം നൽകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പും ലംഘിക്കപ്പെട്ടതോടെയാണ് തൊഴിലാളി സംഘടനകൾ സമരത്തിലേക്ക് നീങ്ങിയത്. സിഐടിയുവും ഐഎന്‍ടിയുസിയും സംയുക്ത പ്രതിഷേധത്തിലാണ്. സമരത്തിൽ പങ്കെടുക്കുന്നവരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
