'സുരക്ഷയില്‍ അതീവശ്രദ്ധ പുലര്‍ത്തുന്നു'; വാട്ടര്‍ മെട്രോയില്‍ ആശങ്ക വേണ്ടെന്ന് ബെഹ്‌റ

യാത്രക്കാരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്
വാട്ടർ മെട്രോ/ ഫയൽ
വാട്ടർ മെട്രോ/ ഫയൽ

കൊച്ചി: വാട്ടര്‍ മെട്രോയില്‍ ആശങ്ക വേണ്ടെന്ന് കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ. താനൂര്‍ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ബെഹ്‌റയുടെ പ്രതികരണം. യാത്രക്കാര്‍ക്ക് ലൈഫ് ജാക്കറ്റുകള്‍ ഉള്‍പ്പടെയുള്ള എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കായി പ്രത്യേക ജാക്കറ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

യാത്രക്കാരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു കാരണവശാലും ഇതില്‍ കൂടുതല്‍ ആളുകളെ കയറ്റില്ല. ആളുകളുടെ എണ്ണം സംബന്ധിച്ച നിയന്ത്രണം ലംഘിക്കില്ല. സുരക്ഷയുടെ കാര്യത്തില്‍ അതീവ ശ്രദ്ധയാണ് പുലര്‍ത്തുന്നത്. 

ബോട്ടിന് ഏതെങ്കിലും വിധത്തിലുള്ള സാങ്കേതിക തകരാറുണ്ടായാല്‍ അത് പരിഹരിക്കുന്നതിനായി കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലെ എഞ്ചിനീയര്‍മാരുണ്ട്. സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും യാത്രക്കാര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബെഹ്‌റ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com