ഇൻഫോപാർക്കിന് സമീപം തീപിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു

പൊലീസ് സ്റ്റേഷന് സമീപം ജിയോ ഇൻഫോപാർക്കിൽ തീപിടിത്തം
ഇൻഫോപാർക്കിന് സമീപം തീപിടിത്തം/ ടെലിവിഷൻ സ്ക്രീൻഷോട്ട്
ഇൻഫോപാർക്കിന് സമീപം തീപിടിത്തം/ ടെലിവിഷൻ സ്ക്രീൻഷോട്ട്

കൊച്ചി. കാക്കനാട് ഇൻഫോപാർക്കിന് സമീപം ബഹുനില കെട്ടിടത്തിന് തീപിടിച്ചു. പൊലീസ് സ്റ്റേഷന് അടുത്തുള്ള ജിയോ ഇൻഫോപാർക്ക് എന്ന ഐടി സ്ഥാപനത്തിനാണ് തീപിടിച്ചത്. വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം. ഷോട്ട്സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

ഓഫീസിനുള്ളിൽ നിരവധി ജീവനക്കാർ കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇവരിൽ ചിലർക്ക് പൊള്ളലേറ്റിട്ടുണ്ട്. അ​ഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. പുറത്തെത്തിച്ച ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

താഴത്തെ നിലയിലെ ശുചിമുറിയിൽ നിന്നാണ് തീ പടർന്നത് എന്നാണ് പുറത്തു വന്ന ജീവനക്കാർ പറയുന്നത്. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. അ​ഗ്നിശമന സേനയുടെ യൂണിറ്റുകളെത്തി തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com