മലപ്പുറം: വളയംകുളം അസ്സബാഹ് കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി പൊന്നാനി സ്വദേശി നിഹാലിനാണ് (20) കൈക്ക് കുത്തേറ്റത്. ചാലിശ്ശേരി സ്വദേശിയ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് നിഹാലിനെ കയ്യില്‍ കരുതിയ കത്തിയെടുത്ത് കുത്തിയത്.
ഇടത് കൈക്ക് ഗുരുതരമായി പരിക്കേറ്റ നിഹാലിനെ സഹപാഠികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നിഹാലിന്റെ കൈയ്യില്‍ പത്തോളം തുന്നലുകള്‍ ഉണ്ട്.
ഏതാനും മാസം മുമ്പ് റാഗിങ്ങിന്റെ പേരില്‍ ഇവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. അന്നും പ്രതിയായ യുവാവ് നിഹാലിനെ അക്രമിച്ച് ഗുരുതരമായി പരിക്കേല്പിച്ചിരുന്നു. സംഭവത്തില്‍ ചങ്ങരംകുളം പൊലീസ് അന്വേഷണം തുടങ്ങി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ