ഉൾവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; കരിപ്പൂരിൽ 1.17 കോടിയുടെ സ്വർണം പിടിച്ചു; യുവതി അറസ്റ്റിൽ

വിമാനമിറങ്ങിയതിന് പിന്നാലെ കസ്റ്റംസ് പരിശോധനയും പൂർത്തിയാക്കി ഇവർ പുറത്തു കടന്നു. ഉൾവസ്ത്രത്തിൽ ഒളിപ്പിച്ചായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്
ഷബ്ന/ ടെലിവിഷൻ ദൃശ്യം
ഷബ്ന/ ടെലിവിഷൻ ദൃശ്യം

കോഴിക്കോട്: കരിപ്പൂരിൽ സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ യുവതി പൊലീസ് പിടിയിൽ. സംഭവത്തിൽ കുന്ദമം​ഗലം സ്വദേശി ഷബ്നയാണ് പിടിയിലായത്. ജിദ്ദയിൽ നിന്നാണ് ഇവർ എത്തിയത്. 

ഉൾവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. 1.17 കോടി രൂപയുടെ മൂല്യമുള്ള 1,884 ​ഗ്രാം സർണമാണ് പിടിച്ചെടുത്തത്.

വിമാനമിറങ്ങിയതിന് പിന്നാലെ കസ്റ്റംസ് പരിശോധനയും പൂർത്തിയാക്കി ഇവർ പുറത്തു കടന്നു. ഉൾവസ്ത്രത്തിൽ ഒളിപ്പിച്ചായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് പരിശോധനക്ക് ശേഷം സ്വർണം കൈയിലിരുന്ന ഹാൻഡ് ബാ​ഗിലേക്ക് യുവതി മാറ്റി. 

സ്വർണക്കടത്ത് കാരിയറാണെന്ന് സംശയത്തെ തുടർന്ന് പൊലീസ് ഇവരെ കാത്തിരുന്നു പിടികൂടുകയായിരുന്നു. തുടക്കത്തിൽ താൻ കാരിയറല്ലെന്ന് പറഞ്ഞു ഒഴിയാൻ യുവതി ശ്രമിച്ചു. ഇവരുടെ ല​ഗേജ് പൊലീസ് പരിശോധിക്കുകയും ചെയ്തു.

പൊലീസ് മറ്റു ല​ഗേജുകൾ പരിശോധിക്കുന്നതിനിടെ യുവതി ഹൻഡ് ബാ​ഗ് കാറിലേക്ക് വിദ​ഗ്ധമായി മാറ്റി. ഇവർ കാറിലേക്ക് കയറാൻ ഒരുങ്ങുന്നതിനിടെ പൊലീസ് വാഹനം പരിശോധിച്ചു. ഈ സമയത്ത് യുവതി സ്വർണം കാറിന്റെ ഡോറിനരികിൽ വച്ചതായി കണ്ടെത്തുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com