താമരശ്ശേരി ചുരത്തില്‍ പിക്കപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ചു; യുവതി മരിച്ചു, കുട്ടി ഗുരുതരാവസ്ഥയില്‍

താമരശ്ശേരി ചുരത്തില്‍ പിക്കപ്പും സ്‌കൂട്ടറും തമ്മിലിടിച്ച് യുവതി മരിച്ചു
താമരശ്ശേരി ചുരം/ഫയല്‍
താമരശ്ശേരി ചുരം/ഫയല്‍

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ പിക്കപ്പും സ്‌കൂട്ടറും തമ്മിലിടിച്ച് യുവതി മരിച്ചു. കൊടുവള്ളി പാലകുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ സക്കീന ബാനു (25) ആണ് മരിത്. ഒന്നാം വളവിന് സമീപം ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം.

മരം കയറ്റി ചുരം ഇറങ്ങുകയായിരുന്ന പിക്കപ്പും ചുരം കയറുകയായിരുന്ന സ്‌കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്. ദമ്പതികളും രണ്ടു കുട്ടികളുമാണ് സ്‌കൂട്ടറില്‍ ഉണ്ടായിരുന്നത്. നാലു പേരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സക്കീന ബാനു മരിച്ചു. ഒരു കുട്ടിയുടെ നില ഗുരുതരമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com