പൊലീസുകാരന്റെ കാർ/ ടെലിവിഷൻ ദൃശ്യം
പൊലീസുകാരന്റെ കാർ/ ടെലിവിഷൻ ദൃശ്യം

കൊച്ചിയിൽ പൊലീസുകാരന്റെ കാർ ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചു; നിർത്താതെ പോയി, പരാതി

ബൈക്കോടിച്ചിരുന്ന യുവാവ് ശരീരമാസകലം പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥന്റെ കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയെന്ന് പരാതി. എറണാകുളം ഹാർബർ പാലത്തിൽ വച്ച് കഴിഞ്ഞ ദിവസമാണ് കാർ ബൈക്ക് യാത്രികനെ ഇടിച്ചത്. ബൈക്കോടിച്ചിരുന്ന യുവാവ് ശരീരമാസകലം പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ചുള്ളിക്കൽ സ്വദേശി വിമലിനാണ് അപകടമുണ്ടായത്. റോഡിൽ ചോരയൊലിച്ചു കിടന്ന വിമലിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.  പരിക്കേറ്റ യുവാവിനെ ശ്രദ്ധിക്കാതെ മുന്നോട്ട് പാ‍ഞ്ഞ കാർ രണ്ടു കിലോമീറ്ററിനപ്പുറം ആളൊഴിഞ്ഞ സ്ഥലത്താണ് നിർത്തിയത്. ബൈക്കിലെത്തിയ രണ്ടുപേർ അപകടവിവരം അറിയിച്ചപ്പോൾ തട്ടിക്കയരുകയായിരുന്നു കാറിലുണ്ടായിരുന്നവർ. സംഭവത്തിൽ വിമൽ തോപ്പുംപടി പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com