കോഴിക്കോട് മലവെള്ളപ്പാച്ചില്‍; പുഴയില്‍ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി

പതങ്കയത്ത് കോടഞ്ചേരി പുഴയില്‍ മലവെള്ളപ്പാച്ചലിനിടെ പുഴയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on: 
1 min read

കോഴിക്കോട്:  പതങ്കയത്ത് കോടഞ്ചേരി പുഴയില്‍ മലവെള്ളപ്പാച്ചലിനിടെ പുഴയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. താനൂര്‍ സ്വദേശികളായ രണ്ടുപേരാണ് പുഴയുടെ മധ്യഭാഗത്തായി കുടുങ്ങിയത്. വെള്ളം അപ്രതീക്ഷിതമായി പൊങ്ങിയതിനെ തുടര്‍ന്ന് ഇവര്‍ പുഴയിലെ പാറയുടെ മുകളില്‍ കയറി നില്‍ക്കുകയായിരുന്നു. വടംകെട്ടിയാണ് ഇവരെ നാട്ടുകാര്‍ കരയ്‌ക്കെത്തിച്ചത്. 

വൈകുന്നേരത്തോടെ പ്രദേശത്ത് അപ്രതീക്ഷിത മലവെള്ളപ്പാച്ചിലുണ്ടാവുകയായിരുന്നു. കോഴിക്കോട് മലയോര മേഖലയില്‍ കനത്ത മഴയാണ് പെയ്തത്. 

തിരുവമ്പാടി പുന്നയ്ക്കല്‍ വഴിക്കടവില്‍ നിര്‍മ്മിച്ച താത്കാലിക പാലം ഒലിച്ചുപോയി.കൂടരഞ്ഞി, താമരശേരി, തിരുവമ്പാടി, തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER