ധ്യാനത്തിന് പോയി മടങ്ങിയെത്തിയതിന് പിന്നാലെ കാണാതായി; ആളൊഴിഞ്ഞ വീട്ടിൽ യുവതി മരിച്ച നിലയിൽ

കഴിഞ്ഞ വ്യാഴാഴ്ച ധ്യാനത്തിന് പോയ യുവതി രാത്രി തിരികെ പൂപ്പാറയിൽ എത്തിയിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇടുക്കി: ഇടുക്കി പൂപ്പാറയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എസ്റ്റേറ്റ് പൂപ്പാറ പടിഞ്ഞാറേക്കുടി സ്വദേശി പൗൾരാജിന്റെ ഭാര്യ മുരുകേശ്വരിയാണ് മരിച്ചത്. ആളൊഴിഞ്ഞ വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച ധ്യാനത്തിന് പോയ യുവതി രാത്രി തിരികെ പൂപ്പാറയിൽ എത്തിയിരുന്നു. ഇതിനു ശേഷമാണ് കാണാതായത്. ബന്ധുവീടുകളിൽ അടക്കം അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല.

കൃഷി ജോലികൾക്കായി സ്ഥലം ഉടമ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com