ഒരാഴ്ച മുമ്പ് വിവാഹം; കുട്ടികളെ കൊന്ന് സ്റ്റെയര്‍കേസില്‍ കെട്ടിത്തൂക്കി; കൂട്ടമരണത്തിൽ നടുങ്ങി നാട്

കുട്ടികളെ സ്റ്റെയര്‍കേസിൽ കെട്ടിതൂക്കി കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്
മരിച്ച ഷാജിയും ശ്രീജയും/ ടിവി ദൃശ്യം
മരിച്ച ഷാജിയും ശ്രീജയും/ ടിവി ദൃശ്യം

കണ്ണൂര്‍:  കുടുംബ പ്രശ്‌നങ്ങളാണ് കണ്ണൂര്‍ ചെറുപുഴയില്‍ ഒരു വീട്ടിലെ അഞ്ചുപേരുടെ മരണത്തിന് ഇടയാക്കിയതെന്ന് പൊലീസിന്റെ നിഗമനം. വീട്ടില്‍ ചില സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നതായി സമീപവാസികളും സൂചിപ്പിച്ചു. മരിച്ച ഷാജിയും ശ്രീജയും ഒരാഴ്ച മുമ്പാണ് വിവാഹിതരായത്. ഈ മാസം 16 നായിരുന്നു വിവാഹം. 

ഇരുവരുടേയും രണ്ടാം വിവാഹമാണ്. ശ്രീജയുടെ ആദ്യ വിവാഹത്തിലെ കുട്ടികളായ സൂരജ് (10), സുരഭി (8), സുജിന്‍ (12) എന്നിവരെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളെ സ്റ്റെയര്‍കേസിൽ കെട്ടിതൂക്കി കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്.

ശ്രീജയുടേയും ഷാജിയുടേയും മൃതദേഹം ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ്.  കുട്ടികളെ കൊലപ്പെടുത്തിയതിനു ശേഷം ഇവർ തൂങ്ങിയതാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സ്ഥലത്ത് നിന്നും ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായി പൊലീസ് അറിയിച്ചു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഷാജിക്ക് വേറെ വിവാഹത്തിൽ രണ്ടു കുട്ടികളുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com