അരിക്കൊമ്പനെ ചുരുളിപ്പെട്ടിയില്‍ കണ്ടെത്തി; തമിഴ്‌നാട് വനംവകുപ്പ് ദൗത്യം തുടങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th May 2023 06:21 AM  |  

Last Updated: 28th May 2023 06:23 AM  |   A+A-   |  

arikomban

അരിക്കൊമ്പന്‍/ ഫയല്‍

 

കമ്പം: അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം തമിഴ്‌നാട് വനംവകുപ്പ് ആരംഭിച്ചു. ചുരുളി വെള്ളച്ചാട്ടത്തിന് സമീപത്തെ ക്ഷേത്രത്തിനടുത്ത് അരിക്കൊമ്പനെ കണ്ടെത്തി. മയക്കുവെടി വെക്കാനായി ദൗത്യസംഘം സ്ഥലത്തേക്ക് എത്തുന്നു. ആനയുടെ സഞ്ചാരം തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. 

ആനയെ കമ്പത്തു നിന്നും എട്ടു കിലോമീറ്റര്‍ അകലെയാണ് കണ്ടെത്തിയത്. അരിക്കൊമ്പന്‍ ഇന്നലെ ചുരുളിപ്പെട്ടിയില്‍ ഒരു ഗേറ്റ് കുത്തിമറിച്ചിട്ടു. അരിക്കൊമ്പനെ പിടികൂടാനായി മൂന്ന് കുങ്കിയാനകളെ കമ്പത്ത് എത്തിച്ചു. ഡോ. കലൈവാണന്റെ നേതൃത്വത്തിലാണ് ദൗത്യസംഘത്തിന്റെ ഓപ്പറേഷന്‍.

ആന പരിഭ്രാന്തി സൃഷ്ടിച്ച കമ്പം മേഖലയില്‍ അരിക്കൊമ്പന്‍ ദൗത്യം 2.0 പ്രമാണിച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അരിക്കൊമ്പനെ പിടികൂടി ഉള്‍ക്കാട്ടിലേക്ക് അയക്കാനാണ് തീരുമാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ ചെങ്കോല്‍ മോദിക്ക് കൈമാറി; ചടങ്ങ് പ്രധാനമന്ത്രിയുടെ വസതിയില്‍; വീഡിയോ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ