പാര്‍ലമെന്റ് ഉദ്ഘാടനം മത ചടങ്ങാക്കി; ജനാധിപത്യം നിലനില്‍ക്കാന്‍ ആര്‍എസ്എസ് ആഗ്രഹിക്കുന്നില്ല: മുഖ്യമന്ത്രി

പാര്‍ലമെന്റ് ഉദ്ഘാടനത്തിന് എതിരെ രൂക്ഷ വിമര്‍ശനവമായി മുഖ്യമന്ത്രി പിണറായി വിജയന്‍
പിണറായി വിജയന്‍/ഫയല്‍
പിണറായി വിജയന്‍/ഫയല്‍


കോഴിക്കോട്: പാര്‍ലമെന്റ് ഉദ്ഘാടനത്തിന് എതിരെ രൂക്ഷ വിമര്‍ശനവമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കാന്‍ ആര്‍എസ്എസ് ആഗ്രഹിക്കുന്നില്ല.  മതനിരപേക്ഷത തകര്‍ക്കാനുള്ള ശ്രമങ്ങളുണ്ടാകുന്നതിന്റെ  മകുടോദാഹരണമാണ് പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

നിഷ്പക്ഷത എന്നാല്‍ ഇന്ന് അധര്‍മ്മത്തിന്റെ ഭാഗത്ത് ചേരലാണെന്നും മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിക്കുന്ന കാലത്ത് മാധ്യമങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും നിഷ്പക്ഷത വെടിയണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാന്‍ ബാധ്യതയു ള്ള കേന്ദ്രസര്‍ക്കാരിന് ജനാധിപത്യവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നതിലാണ് ശ്രദ്ധയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എംപി വീരേന്ദ്രകുമാര്‍ അനുസ്മരണറാലിയും ഫാസിസ്റ്റ് വിരുദ്ധ കൂടായ്മയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് പാര്‍ലമെന്റില്‍ നടന്നത് രാജ്യത്തിന് ചേരാത്ത പ്രവൃത്തികളാണ്. മതനിരപേക്ഷതയാണ് നമ്മുടെ രാജ്യത്തിന്റെ മുഖമുദ്ര. എന്നാല്‍ ഇന്ന് പാര്‍ലമെന്റില്‍ നടന്നത് ഒരു പൊതു വേദിയില്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടാവേണ്ടതല്ല. ഒരു പ്രത്യേക മതചടങ്ങായാണ് ഇന്ന് പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങ് നടത്തിയത്-മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ രാജ്യം ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. ജനാധിപത്യത്തിന് പല രീതിയിലുള്ള ഭീഷണിയുയരുന്ന കാലമാണിത്. രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാന്‍ ബാധ്യതയുള്ള കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ജനാധിപത്യ വിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്നു. രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കാന്‍ ആര്‍എസ്എസ് ആഗ്രഹിക്കുന്നില്ല. ഈ വ്യവസ്ഥ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ആര്‍ എസ് എസ് നടത്തുന്നത്. എല്ലാം ഞങ്ങളുടെ കാല്‍ക്കീഴിലാവണം എന്നാണ് ബിജെപി ആഗഹിക്കുന്നത് ജുഡീഷ്യറിയെ കാല്‍ക്കീഴിലാക്കാക്കാനുള്ള ശ്രമങ്ങള്‍ വരെ നടന്നു. ഭരണഘടനാ സ്ഥാപനങ്ങളെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമം നടക്കുന്നു. പാര്‍ലമെന്റിന് പോലും കൃത്യമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. വ്യത്യസ്ത ശബ്ദങ്ങള്‍ കേള്‍ക്കാനും ഉള്‍ക്കൊള്ളാനും ഭരിക്കുന്ന പാര്‍ട്ടിക്ക് കഴിയേണ്ടതുണ്ട്, പക്ഷെ എല്ലാം തങ്ങളുടെ താldപര്യത്തിന് പ്രവര്‍ത്തിക്കണമെന്നാണ് കേന്ദ്ര താല്‍പര്യം. ഫലപ്രദമായ ചര്‍ച്ചകള്‍ പോലും പാര്‍ലമെന്റില്‍ ഉണ്ടാവുന്നില്ല. - മുഖ്യമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com