പാലക്കാട്: സൗത്ത് തൃത്താലയില്‍ വന്‍ ലഹരി വേട്ട. ആടുവളപ്പില്‍ വില്‍പ്പനക്കായി എത്തിച്ച 300 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടി. സംഭവത്തില്‍ തൃത്താല സ്വദേശി ജാഫര്‍ സാദിഖ് അറസ്റ്റിലായി.
ഇയാളുടെ വീട്ടില്‍ പ്ലാസ്റ്റിക് കവറുകളില്‍ നിറച്ച് കളിപ്പാവയുടെ ഉള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു ലഹരി മരുന്നു കണ്ടെത്തിയത്. വില്‍പ്പനയുടെ ഭാഗമായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ ത്രാസും ലഹരി ഉപയോഗത്തിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ