കോഴിക്കോട് ഇസ്രയേല്‍ അനുകൂല പരിപാടി നടത്താന്‍ ബിജെപി; ഭീകരവിരുദ്ധ സമ്മേളനം ഡിസംബര്‍ 2ന്, ക്രൈസ്തവ സഭാ നേതാക്കളെ ക്ഷണിക്കും

സിപിഎമ്മും കോണ്‍ഗ്രസുമടക്കമുള്ളവര്‍ കോഴിക്കോട് പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി നടത്തുന്നുണ്ട്. 
രാജീവ് ചന്ദ്രശേഖർ/ ഫയൽ
രാജീവ് ചന്ദ്രശേഖർ/ ഫയൽ

കോഴിക്കോട്:    ഇസ്രയേല്‍ അനുകൂല പരിപാടി നടത്താനൊരുങ്ങി ബിജെപി. ക്രൈസ്തവ സഭാ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി നടത്താനാണ് ബിജെപിയുടെ ആലോചന. സിപിഎമ്മും കോണ്‍ഗ്രസുമടക്കമുള്ളവര്‍ കോഴിക്കോട് പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി നടത്തുന്നുണ്ട്. 

ഹമാസിന്റെ ഭീകര വിരുദ്ധ പ്രവര്‍ത്തനത്തിനെതിരായി ബിജെപി നടത്തുന്ന ഭീകരവിരുദ്ധ സമ്മേളനം ഡിസംബര്‍ രണ്ടിന് വൈകിട്ട് മുതലക്കുളത്ത് നടക്കും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും മറ്റു സംസ്ഥാന നേതാക്കളും പങ്കെടുക്കും. ക്രൈസ്തവ സഭാ നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിക്കുമെന്ന് ജില്ലാ പ്രസിഡന്റ് വി കെ സജീവന്‍ പറഞ്ഞു. 

അതിര്‍ത്തി കടന്നുളള തീവ്രവാദം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സജീവന്‍ പറഞ്ഞു.  സ്ത്രീകളും കുട്ടികളുമടക്കമുള്ള മറ്റുരാജ്യങ്ങളിലെ പൗരന്മാരെയും ഉള്‍പ്പെടെ ബന്ദികളാക്കുകയും കുട്ടികളെ വധിക്കുകയും ചെയ്യുന്നത് ചിന്തിക്കാന്‍ പോലും സാധിക്കില്ല. അതുകൊണ്ട് ഇസ്രയേലിന്റേത് ചെറുത്തുനില്‍പ്പാണെന്നും സജീവന്‍ പറഞ്ഞു. ഇന്ത്യയും യുഎസ്സുമടക്കമുള്ള മുന്‍നിര ജനാധിപത്യ രാജ്യങ്ങള്‍ ഈ കാരണങ്ങളാലാണ് ഇസ്രയേലിനെ പിന്തുണയ്ക്കുന്നതെന്നും സജീവന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com