'സ്ത്രീയെന്ന പരിഗണന പോലും നല്‍കിയില്ല; പൊലീസ് നോക്കി നില്‍ക്കെ ചെടിച്ചട്ടിയും ഹെല്‍മറ്റും ഉപയോഗിച്ചു മര്‍ദിച്ചു'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2023 06:54 AM  |  

Last Updated: 21st November 2023 06:54 AM  |   A+A-   |  

mahitha_mohan

മഹിത മോഹന്‍/ടെലിവിഷന്‍ സ്‌ക്രീന്‍ ഷോട്ട്‌

 

കണ്ണൂര്‍ :  പഴയങ്ങാടിയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ ഉപദ്രവിക്കുകയായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹന്‍. ആദര്‍ശ്, റമീസ്, ജിതിന്‍ എന്നിവരാണ് മര്‍ദിച്ചതെന്നും മഹിത പറഞ്ഞു.

പൊലീസ് നോക്കി നില്‍ക്കെയാണ് ചെടിച്ചട്ടി ഉപയോഗിച്ചുള്ള മര്‍ദനം. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസുകാരും വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. സ്ത്രീയെന്ന പരിഗണന പോലും നല്‍കിയില്ല. സുധീഷ് എന്ന പ്രവര്‍ത്തകനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപം നടത്തിയെന്നും മഹിത പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ് യുവിന്റേയും കുട്ടികളെ രാവിലെ കരിങ്കല്‍ തടങ്കലിലാക്കുകയാണ് ചെയ്തത്. ഒരു പ്രകോപനവും ഇല്ലാതെയാണ് അവര്‍ പിടിച്ചുകൊണ്ടുപോയത്. ഹെല്‍മറ്റും ചെടിച്ചട്ടിയും ഉപയോഗിച്ചുമാണ് ഇടിച്ചത്. യുവജന സംഘടയുടെ പ്രവര്‍ത്തകരാണ് തങ്ങളും. പ്രതിഷേധിക്കാനുള്ള അവകാശം ഞങ്ങള്‍ക്കില്ലേ എന്നും മഹിത ചോദിച്ചു. പൊലീസുകാര്‍ ലാത്തിവെച്ച് തങ്ങളുടെ പ്രവര്‍ത്തകരെ ഉപദ്രവിക്കുന്ന സമയത്താണ് താന്‍ പോയതെന്നും മഹിത മോഹന്‍ കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ബാലന് ഭ്രാന്ത് എന്ന് പറഞ്ഞിട്ടില്ല'; വിശദീകരണവുമായി കുഞ്ഞാലിക്കുട്ടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ