നിര്‍മ്മാണ സാമഗ്രികള്‍ 'ഓണ്‍ലൈനില്‍', കോഴിക്കോട്ടെ കമ്പനിയെ വഞ്ചിച്ച് 10 ലക്ഷം തട്ടി; പ്രതിയെ മുംബൈയില്‍ നിന്ന് പിടികൂടി, തട്ടിപ്പ് ഇങ്ങനെ 

ഓണ്‍ലൈനില്‍ നിര്‍മ്മാണസാമഗ്രികള്‍ ലഭിക്കുന്നതിനായി അന്വേഷണം നടത്തിയ കമ്പനിക്ക് നിര്‍മ്മാണ സാമഗ്രികള്‍ താരതമ്യേന കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു കമ്പനി സമീപിക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: നിര്‍മ്മാണ സാമഗ്രികള്‍ നല്‍കാമെന്നു പറഞ്ഞ് കബളിപ്പിച്ച് നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്ന് പത്തു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയെ കോഴിക്കോട് സിറ്റി  സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍  ചെയ്ത കേസിലെ പ്രതിയായ നീരവ്  ബി ഷാ എന്ന മുംബൈ സ്വദേശിയെയാണ് മുംബൈയിലെ ബോറിവലിയില്‍ വെച്ച് കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.

ഓണ്‍ലൈനില്‍ നിര്‍മ്മാണസാമഗ്രികള്‍ ലഭിക്കുന്നതിനായി അന്വേഷണം നടത്തിയ കമ്പനിക്ക് നിര്‍മ്മാണ സാമഗ്രികള്‍ താരതമ്യേന കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു  വ്യാജ കമ്പനി സമീപിക്കുകയായിരുന്നു. തുടര്‍ന്ന് വ്യാജ ജിഎസ്ടി ബില്‍ അയച്ചുകൊടുത്തു. ഇതില്‍ വിശ്വസിച്ച് പണം മുന്‍കൂറായി നല്‍കി. പണം മുന്‍കൂര്‍ കൈപ്പറ്റി നിര്‍മ്മാണ സാമഗ്രികള്‍ നല്‍കാതെ വഞ്ചിച്ചു എന്നായിരുന്നു കമ്പനിയുടെ പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയുടെ കയ്യില്‍ നിന്ന് പല പേരുകളിലുള്ള എടിഎം കാര്‍ഡുകളും പാന്‍ കാര്‍ഡുകളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ദിനേഷ് കോറോത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നിരവധി ഫോണ്‍ നമ്പരുകളും കോള്‍ വിവരങ്ങളും ബാങ്ക് അക്കൗണുകളും പരിശോധിച്ചും ഒട്ടേറെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  കോഴിക്കോട് സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com