

കൊച്ചി: സിനിമാ റിവ്യു വിലക്കി ഉത്തരവിറക്കിയിട്ടില്ലെന്ന് ഹൈക്കോടതി. പുതിയ സിനിമകൾ റിവ്യൂ ചെയ്യുന്നത് റിലീസ് ചെയ്ത് ഏഴുദിവസം വരെ വിലക്കിയെന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്നാണ് ഹൈക്കോടതി തന്നെ ഇതിൽ വ്യക്തത വരുത്തിയത്.
സിനിമകൾക്കെതിരെ മോശം പ്രചരണം നടത്തുന്ന വ്ലോഗർമാരാണ് കോടതി ഉത്തരവിനെ ഭയക്കേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. ഫോൺ കൈയിലുണ്ടെങ്കിൽ എന്തും ചെയ്യാമെന്ന അവസ്ഥയാണ്. സിനിമ നശിപ്പിക്കുന്ന റിവ്യു ഏഴല്ല, എഴുപതു ദിവസം കഴിഞ്ഞാലും പാടില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് സിനിമാ റിവ്യു ചെയ്ത് നശിപ്പിക്കുന്നതിനെതിരെയുള്ള കേസ് പരിഗണിച്ചത്.
സിനിമ റിലീസ് ചെയ്യുന്ന ദിവസം റിവ്യു ബോംബിങ്ങാണ് നടക്കുന്നത് എന്നായിരുന്നു അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. ഇതുകാരണം സിനിമാ വ്യവസായം നശിക്കരുത്. ഇത്തരം പ്രവണതകൾക്കെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇത്രയുംകാലം എന്തുചെയ്തെന്നും കോടതി ആരാഞ്ഞു. റിവ്യൂ ബോംബിങ് തടയാൻ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടമില്ലെന്നു സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. സംവിധായകർ, നിർമാതാക്കൾ തുടങ്ങിയവരുമായി ചർച്ച ചെയ്ത് പെരുമാറ്റച്ചട്ടം ഉണ്ടാക്കുമെന്നും അദ്ദേഹം മറുപടി നൽകി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates