ബസ്സിന്റെ വഴി മുടക്കി സ്കൂട്ടർ യാത്രികന്റെ അഭ്യാസം; റോഡിൽ നിന്ന് പൊക്കി പൊലീസ്, കേസെടുത്തു

ബസ് ഡ്രൈവർ പലതവണ ഹോണടിച്ചിട്ടും മനപ്പൂർവ്വം വാഹനതടസം സൃഷ്ടിച്ചായിരുന്നു ഫർഹാന്‍റെ സ്കൂട്ടറിലെ അഭ്യാസം
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

കോഴിക്കോട്: സ്വകാര്യ ബസ്സിനു മുന്നിൽ അഭ്യാസ പ്രകടനം നടത്തിയ സ്കൂട്ടർ യാത്രികനായ യുവാവിനെതിരെ കേസെടുത്തു. കോഴിക്കോട് മീഞ്ചന്തയിലാണ് സംഭവമുണ്ടായത്. കല്ലായി സ്വദേശി ഫര്‍ഹാനാണ് ബസ്സിന്റെ മുന്നിലൂടെ അപകടകരമായി വാഹനമോടിച്ചത്. 

ബസ് ഡ്രൈവർ പലതവണ ഹോണടിച്ചിട്ടും മനപ്പൂർവ്വം വാഹനതടസം സൃഷ്ടിച്ചായിരുന്നു ഫർഹാന്‍റെ സ്കൂട്ടറിലെ അഭ്യാസം. ബസ് ഡ്രൈവറെ കളിയാക്കുന്ന തരത്തിൽ സ്കൂട്ടറിൽ നിന്ന് തിരിഞ്ഞ് നോക്കിക്കൊണ്ട് അപകടകരമായി വണ്ടി ഓടിച്ചു. തുടർന്ന് ഇയാളുടെ വിഡിയോ ബസ് ജീവനക്കാർ പകർത്തി. കൂടാതെ ബസിന്‍റെ ഡ്രൈവർ വിവരം പൊലീസ് കണ്ട്രോള്‍ റൂമിൽ വിളിച്ച് അറിയിച്ചു. തുടർന്ന് പൊലീസ് എത്തി റോഡിൽ നിന്നും യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മദ്യലഹരിയിലാണ് യുവാവ് വാഹനമോടിച്ചതെന്ന് പൊലീസ് പറഞ്ഞു. അപകടകരമായ ഡ്രൈവിങ്ങിനും മദ്യപിച്ച് വാഹനം ഓടിച്ചതിനുമാണ് ഫർഹാനെതിരെ പൊലീസ് കേസെടുത്തത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ മോട്ടോർവാഹനവകുപ്പും യുവാവിനെതിരെ നടപടിയെടുത്തിട്ടുണ്ട്. ഫര്‍ഹാന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com