കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങി; നാലാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

By സമകാലികമലയാളം ഡെസ്ക്   |   Published: 02nd September 2023 09:20 PM  |  

Last Updated: 02nd September 2023 09:25 PM  |   A+A-   |  

death

കെ അഹമ്മദ് കബീർ

 

മലപ്പുറം: ചീക്കോട് നാലാം ക്ലാസ് വിദ്യാർത്ഥി പഞ്ചായത്ത് കുളത്തിൽ മുങ്ങി മരിച്ചു. കൊക്കറാമൂച്ചി വടക്കേതൊടി ഉമ്മറിന്റെ മകൻ കെ അഹമ്മദ് കബീർ ആണ് മരിച്ചത്. ഉച്ചക്ക് മദ്രസ വിട്ട് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാർത്ഥി. 

ഒളവട്ടൂർ എഎംഎൽപി സ്കൂൾ വിദ്യാർത്ഥിയാണ് അഹമ്മദ് കബീർ. കുട്ടിക്ക് നീന്തൽ അറിയില്ലായിരുന്നു എന്നാണ് വിവരം. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഴക്കാട് പൊലീസ് എത്തി ഇൻക്വസ്റ്റ് നടത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മഴയത്ത് തെന്നിമാറി; സ്വകാര്യ ബസ് മരത്തിലിടിച്ച് 14 പേർക്ക് പരിക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ