നായ ബൈക്കിന് കുറുകെ ചാടി അപകടം; 12 വർഷമായി അബോധാവസ്ഥയിൽ; യുവാവ് മരിച്ചു

അപകടത്തിൽ പരിക്കേറ്റ മാത്യു കഴിഞ്ഞ 12 വർഷമായി അബോധാവസ്ഥയിലായിരുന്നു
മാത്യു കെ ആന്റണി
മാത്യു കെ ആന്റണി
Updated on
1 min read

ആലപ്പുഴ: ബൈക്കിൽ യാത്ര ചെയ്യുമ്പോൾ തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്ന് അപകടത്തിൽ അബോധാവസ്ഥയിൽ കഴിഞ്ഞ യുവാവ് മരിച്ചു. പരുമല ഉഴത്തിൽ കാഞ്ഞിരത്തിൻ മൂട്ടിൽ മാത്യു കെ ആന്റണിയാണ് (37) മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മാത്യു കഴിഞ്ഞ 12 വർഷമായി അബോധാവസ്ഥയിലായിരുന്നു. 

ഫോട്ടോ​ഗ്രാഫറായ മാത്യു പരുമലയിൽ സ്റ്റുഡിയോ നടത്തിയിരുന്നു.  2011 നവംബർ 19 ന് ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുമ്പോഴാണ് പാണ്ടനാട്ടിൽ വച്ച് തെരുവുനായ മാത്യുവിന്റെ  ബൈക്കിന് വട്ടം ചാടിയത്.  അപകടത്തിൽ തലയ്ക്കു ഗുരുതര പരുക്കേറ്റ മാത്യു അന്നു മുതൽ അബോധാവസ്ഥയിലായിരുന്നു. 

വിവിധ സ്വകാര്യ ആശുപത്രികളിലും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സിച്ചു. കുടുംബസ്വത്തായ 10 സെന്റ് സ്ഥലവും വീടും വിറ്റ് ശസ്ത്രക്രിയകൾ അടക്കം നടത്തിയിട്ടും ഫലമുണ്ടായില്ല. കഴിഞ്ഞ 4 വർഷമായി ആശുപത്രിയിലും വീട്ടിലുമായി മാറിമാറി കഴിയുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com