മനോജ്
മനോജ്

ഭാര്യാ പിതാവിനെ കൊന്നു; മരുമകൻ പൊലീസിൽ കീഴടങ്ങി

ഇന്ന് ഉച്ചയോടെ മരുത മ​ദ്ദളപ്പാറയിൽ പ്രഭാകരന്റെ വീട്ടിൽ വച്ചാണ് സംഭവം. കുടുംബ വഴക്കാണ് ആക്രമണത്തിനു പിന്നിൽ എന്നാണ് പ്രാഥമിക വിവരം
Published on

മലപ്പുറം: ഭാര്യാ പിതാവിനെ കൊലപ്പെടുത്തി മരുമകൻ. പിന്നാലെ ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വഴിക്കടവ് മരുത ആനാടിയിൽ പ്രഭാകരനാണ് മരിച്ചത്. പ്രതി വള്ളിക്കാട് സ്വദേശി മനോജ് വഴിക്കടവ് പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. 

ഇന്ന് ഉച്ചയോടെ മരുത മ​ദ്ദളപ്പാറയിൽ പ്രഭാകരന്റെ വീട്ടിൽ വച്ചാണ് സംഭവം. കുടുംബ വഴക്കാണ് ആക്രമണത്തിനു പിന്നിൽ എന്നാണ് പ്രാഥമിക വിവരം. 

കുറച്ചു നാളായി മനോജിന്റെ ഭാര്യയും മക്കളും പിതാവിന്റെ കൂടെയാണ് താമസം. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മധ്യസ്ഥ ചർച്ചകളും നടന്നിരുന്നു. പിന്നാലെയാണ് കൊലപാതകം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com