

തൃശൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ 2023ലെ ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാരം പ്രശസ്ത പുല്ലാങ്കുഴൽ സംഗീതജ്ഞ സിക്കിൾ മാല ചന്ദ്രശേഖറിന് സമ്മാനിച്ചു. അഷ്ടമിരോഹിണി മഹോത്സവത്തോട് അനുബന്ധിച്ച് മേൽപുത്തൂർ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി പി രാജീവാണ് പുരസ്കാരം സമ്മാനിച്ചത്. 55,555 രൂപയും ശ്രീ ഗുരുവായൂരപ്പന്റെ രൂപം മുദ്രണം ചെയ്ത പത്തുഗ്രാം സ്വർണപ്പതക്കവും ഫലകവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം.
അധർമ്മത്തിനെതിരെ ധർമ്മത്തിൻ്റെ ചിന്തകളാണ് ശ്രീകൃഷ്ണ ജയന്തി ദിനം നൽകുന്ന സന്ദേശമെന്ന് മന്ത്രി പറഞ്ഞു. കലകൾക്ക് എല്ലാക്കാലത്തും പ്രാധാന്യവും പ്രോൽസാഹനവും നൽകുന്നതിൽ ഗുരുവായൂർ ദേവസ്വം വലിയ സംഭാവന നൽകുന്നു. ചെമ്പൈ സംഗീതോൽസവം ഇതിനുദാഹരണമാണ്. ഏറ്റവും യോഗ്യമായ കരങ്ങളിലാണ് ശ്രീ ഗുരുവായുരപ്പൻ പുരസ്കാരം എത്തിയിരിക്കുന്നത്. വലിയ പുരസ്കാരത്തിലേക്കുള്ള വാതിലായി ഈ പുരസ്കാരം മാറട്ടെ എന്നും പുരസ്കാര ജേതാവിന് മന്ത്രി ആശംസ നേർന്നു.
ചsങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. എൻ കെ അക്ബർ എംഎൽഎ, നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു. കെ.ആർ.ഗോപിനാഥ് പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. ഭരണ സമിതി അംഗങ്ങളെ പ്രതിനിധീകരിച്ച് ചെങ്ങറസുരേന്ദ്രൻ എക്സ് എം പി ആശംസ നേർന്നു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി നായർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ദേവസ്വം ഭരണസമിതി അംഗം വി.ജി.രവീന്ദ്രൻ സ്വാഗതവും അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ചടങ്ങിന് നന്ദിയും പറഞ്ഞു. പുരസ്കാര ജേതാവായ സിക്കിൾ മാലചന്ദ്രശേഖർ മറുപടി പ്രസംഗം നടത്തി. തുടർന്ന് പുരസ്കാര ജേതാവായ പുല്ലാങ്കുഴൽ സംഗീതജ്ഞ സിക്കിൾ മാലാ ചന്ദ്രശേഖറിൻ്റെ സംഗീതകച്ചേരി അരങ്ങേറി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates