മുന്‍ഭാഗത്തുനിന്ന് പുക, നാട്ടുകാര്‍ ബഹളം വെച്ചു; പുറത്തിറങ്ങിയതിന് പിന്നാലെ കാര്‍ കത്തി

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th September 2023 09:10 PM  |  

Last Updated: 11th September 2023 09:10 PM  |   A+A-   |  

car

കാറിന് തീപിടിച്ചപ്പോള്‍


 

തിരുവനന്തപുരം: വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. വര്‍ക്കല വട്ടപ്ലാമൂടിനടുത്ത് ഇന്നു വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. ചിലക്കൂര്‍ സ്വദേശി റിയാസിന്റെ കാറാണ് കത്തിയത്.

കാറില്‍ നിന്നു പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ ബഹളം വെച്ചതോടെ ഡ്രൈവര്‍ വാഹനത്തില്‍ നിന്നു പുറത്തിറങ്ങിയത് അപകടം ഒഴിവാക്കി. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തി നശിച്ചു. ഫയര്‍ ഫോഴ്‌സ് എത്തി തീയണച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 'ഇഡി ആവശ്യപ്പെട്ടാല്‍ വീണ്ടും ഹാജരാകും'; എസി മൊയ്തീന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ