വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നു, യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; 22കാരന്‍ അറസ്റ്റില്‍ 

By സമകാലികമലയാളം ഡെസ്ക്   |   Published: 11th September 2023 08:44 PM  |  

Last Updated: 11th September 2023 08:44 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് യുവതിയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. മുണ്ടിയെരുമ ദേവഗിരി സ്വദേശിയായ 21 കാരിയെയാണ് പാമ്പാടുംപാറ സ്വദേശി കാളിവിലാസം വിജിത്ത് (22) വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് വൈകീട്ട് ആയിരുന്നു സംഭവം.പരിക്കേറ്റ യുവതിയെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് കതക് ചവിട്ടിപ്പൊളിച്ചാണ് പ്രതി അകത്ത് കടന്നത്. തുടര്‍ന്ന് ഇയാള്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ വാക്കത്തിയെടുത്ത് യുവതിയുടെ കഴുത്തിന് നേരെ വെട്ടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

യുവതി കൈ കൊണ്ട് ആക്രമണം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ കൈവിരലുകള്‍ക്ക് പരിക്കേറ്റു. പ്രാണരക്ഷാര്‍ത്ഥം വീട്ടില്‍ നിന്നും പുറത്തേക്ക് ഓടിയ യുവതിയെ പ്രതി പിന്തുടര്‍ന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ പ്രതിയില്‍ നിന്ന് രക്ഷിച്ചത്. തുടര്‍ന്ന് ഇയാളെ നാട്ടുകാര്‍ പിടികൂടി തടഞ്ഞുവെച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നെടുങ്കണ്ടം പൊലീസിന് പ്രതിയെ കൈമാറി.ഇയാള്‍ മുന്‍പും ഇത്തരത്തില്‍ സ്ത്രീകളെ ആക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് ആരോപണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യം; വീടിന് തീയിട്ടു, യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ