കോട്ടയം: കുറിച്ചി മന്ദിരം കവലയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 1.25 കോടിയുടെ പണയ സ്വര്‍ണവും 8 ലക്ഷം രൂപയും മുദ്രപ്പത്രങ്ങളും അപഹരിച്ച കേസില്‍ ഒരാള്‍ പിടിയില്‍. പത്തനംതിട്ട കൂടല്‍ സ്വദേശി അനീഷ് ആന്റണി (26) ആണ് അറസ്റ്റിലായത്. ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നും കോട്ടയം എസ്പി അറിയിച്ചു.
സുധ ഫിനാന്‍സ് എന്ന സ്വര്‍ണപ്പണയ ഇടപാട് സ്ഥാപനത്തിലാണ് മോഷണം നടന്നത്. ഇരുനിലക്കെട്ടിടത്തിന്റെ മുകള്‍നിലയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ശനിയാഴ്ച വൈകിട്ട് അടച്ച സ്ഥാപനം ഞായറാഴ്ച അവധിയായതിനാല്‍ തുറന്നിരുന്നില്ല.
താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഗേറ്റിന്റെ താഴ് അറുത്തുമാറ്റിയ നിലയില്‍ കണ്ടത്. ഇവര്‍ അറിയിച്ചതനുസരിച്ചു സ്ഥാപന ഉടമയും ബന്ധുക്കളും എത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് വന്‍ കവര്‍ച്ച നടന്നതായി ബോധ്യപ്പെട്ടത്. താഴത്തെ ഗേറ്റിന്റെ താഴ് അറുത്തുമാറ്റിയ ശേഷം മുകളിലെ ഷട്ടറിന്റെ താഴും അകത്തെ വാതിലിന്റെ പൂട്ടും കുത്തിത്തുറന്നാണ് അകത്തു കയറിയത്.
സ്വര്‍ണാഭരണങ്ങളും പണവും അടങ്ങിയ ലോക്കര്‍ കട്ടര്‍ ഉപയോഗിച്ചു പൊളിക്കുകയായിരുന്നു. സ്ഥാപനത്തിലും കയറിയ പടികളിലും സോപ്പുപൊടി വിതറിയിരുന്നു. പൊലീസ് നായയ്ക്ക് മണം ലഭിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ രേഖപ്പെടുത്തുന്ന ഡിവിആര്‍ അടക്കം അപഹരിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ തലശ്ശേരി-കുടക് ചുരത്തില്‍ നാല് കഷണങ്ങളാക്കി പെട്ടിക്കുള്ളില്‍ സ്ത്രീയുടെ മൃതദേഹം; അന്വേഷണം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates