കുട്ടിയേയും കാറിലിരുത്തി ലഹരിക്കടത്ത്; എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ

ബംഗളുരുവിൽ നിന്ന് വടകരയിലേക്ക് എംഡിഎംഎ കൊണ്ടുവരികയായിരുന്നു ഇവർ
അറസ്റ്റിലായ പ്രതികള്‍/ ടിവി ദൃശ്യം
അറസ്റ്റിലായ പ്രതികള്‍/ ടിവി ദൃശ്യം

കോഴിക്കോട് : കോഴിക്കോട് തൊട്ടിൽപ്പാലത്ത് മയക്കുമരുന്നുമായി ദമ്പതികൾ അറസ്റ്റിൽ. വടകര സ്വദേശി ജിതിൻ ബാബു, ഭാര്യ സ്റ്റെഫി എന്നിവരാണ് പിടിയിലായത്. 

ഇവരിൽനിന്ന് 97 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ബംഗളുരുവിൽ നിന്ന് വടകരയിലേക്ക് എംഡിഎംഎ കൊണ്ടുവരികയായിരുന്നു ഇവർ. 

ഇവർ സഞ്ചരിച്ച കാറും പൊലീസ് പിടികൂടി. സംശയം തോന്നാതിരിക്കാൻ മകനെയും കാറിൽ ഇരുത്തിയായിരുന്നു ദമ്പതികൾ മയക്കുമരുന്ന് കടത്തിയതെന്ന് പൊലീസ് സൂചിപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com